Student Died | കാനഡയില്‍ വെടിവയ്പില്‍ പരുക്കേറ്റ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി മരിച്ചു
ടൊറന്റോ: (www.kvartha.com) കാനഡയില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന ഇന്‍ഡ്യന്‍ വിദ്യാര്‍ഥി മരിച്ചു. ഒന്റാറിയോ പ്രവിശ്യയില്‍ നാട്ടുകാരനായ യുവാവ് നടത്തിയ കൂട്ടവെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റ പഞ്ചാബ് സ്വദേശി സത്‌വീന്ദര്‍ സിങ്ങാണ് (28) കൊല്ലപ്പെട്ടത്. യുവാവിന്റെ മരണം ഹാള്‍ടണ്‍ റീജിയണല്‍ പൊലീസ് സര്‍വീസ് (എച്ആര്‍പിഎസ്) സ്ഥിരീകരിച്ചു. ഇതോടെ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
കൊനെസ്റ്റോഗ കോളജ് വിദ്യാര്‍ഥിയും ഓടോമൊബീല്‍ വര്‍ക് ഷോപില്‍ താല്‍ക്കാലിക ജീവനക്കാരനുമായിരുന്നു സത്‌വീന്ദര്‍ സിങ്ങ്. പൊലീസ് കോന്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹോങ് (48), വര്‍ക് ഷോപിലെ മെകാനിക് ഷക്കീല്‍ അശ്‌റഫ് (38) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മില്‍ടണില്‍ വെടിവയ്പ് ഉണ്ടായത്. വെടിവയ്പ് നടത്തിയ കനേഡിയന്‍ പൗരനായ സീന്‍ പെട്രി(40) പിന്നീട് പൊലീസിന്റെ ബലപ്രയോഗത്തിനിടെ വെടിയേറ്റ് മരിച്ചു. ഇയാളും മുന്‍പ് ഇതേ വര്‍ക് ഷോപിലെ ജീവനക്കാരനായിരുന്നു.
ദുബൈയില്‍ ട്രക് ഡ്രൈവറാണ് സത്‌വീന്ദറിന്റെ പിതാവ്. കോവിഡ് കാലം തുടങ്ങിയ ശേഷം മകനെ കണ്ടിട്ടില്ലാത്ത പിതാവ് മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. ഗോഫന്‍ഡ്മീ എന്ന കൂട്ടായ്മ മരിച്ച വിദ്യാര്‍ഥിക്കായി 35,000 ഡോളര്‍ സമാഹരിച്ചു നല്‍കി.
Powered by Info News For You

Comments
Post a Comment