Stray dog menace | 'മാവേലിക്കും തെരുവ് നായയുടെ ആക്രമണം'; ഓണാംശംസകളിലും കാര്‍ടൂണുകളിലും വലിയ ആശങ്ക പങ്കുവെച്ച് ജനങ്ങള്‍; ദൃശ്യങ്ങള്‍ കാണാം; ഭയരഹിതമായി എന്ന് സഞ്ചരിക്കാനാവും?
കൊച്ചി: (www.kvartha.com) സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തില്‍ മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. പ്രളയങ്ങളും കോവിഡ് ലോക് ഡൗണും മൂലം നിറംമങ്ങിയ കഴിഞ്ഞ വര്‍ഷങ്ങളിലെ ഓണാഘോഷത്തില്‍ നിന്ന് വ്യത്യസ്തമായി പുതിയ പ്രതീക്ഷയോടെ അതിവിപുലമായാണ് ഇത്തവണത്തെ ആഘോഷം. എന്നാല്‍ അതിനിടയിലും കേരളം മറ്റൊരു ഗുരുതര പ്രതിസന്ധിയെ നേരിടുകയാണ്. തെരുവുകള്‍ കീഴടക്കിയിരിക്കുന്നു നായകളുടെ ശല്യം അതിരൂക്ഷമാണ്. ഓണാഘോഷത്തിന് പുറത്തിറങ്ങുന്ന മലയാളിക്ക് തെരുവ് നായയുടെ കടിയേല്‍ക്കുമോ എന്നാണ് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ ഉയര്‍ത്തുന്ന ചോദ്യം.
ഓണം ആശംസ കാര്‍ഡിലും കാര്‍ടൂണുകളിലും ഈ വിഷയം ചര്‍ചയായി. കേരളത്തില്‍ തിരുവോണ നാളില്‍ സന്ദര്‍ശനത്തിനെത്തുന്നുവെന്ന് കരുതുന്ന മാതൃകാ ഭരണാധികാരി മാവേലിയെ പോലും തെരുവ് ആയ ആക്രമിക്കുന്നത് ചിത്രീകരിക്കുന്ന വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ബശീര്‍ കിഴിശ്ശേരിയുടെ കാര്‍ടൂണും ഏറെ ശ്രദ്ധ നേടി. വെറുമൊരു പരിഹാസത്തിന് അപ്പുറം ഭയരഹിതമായി സഞ്ചരിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പത്തനംതിട്ട റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ 12 കാരി പെരുനാട് സ്വദേശി അഭിരാമി മരിച്ചത് ഈ പ്രശ്നത്തെ കൂടുതല്‍ ചര്‍ചയാക്കി. രണ്ടാഴ്ച മുമ്പ് പാല്‍വാങ്ങാന്‍ പോകുന്നതിനിടെ തെരുവുനായ അക്രമിച്ച അഭിരാമി കോട്ടയം മെഡികല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. 2022 മെയ് മുതലുള്ള കാലയളവില്‍ അഭിരാമി അടക്കം കേരളത്തില്‍ തെരുവുനായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് ഏഴ് പേരാണ് മരിച്ചത്. 12 മുതല്‍ 65 വരെ വയസുള്ളവരുണ്ട് ഇതില്‍. ഈ വര്‍ഷം ഇതുവരെ 1.2 ലക്ഷം പേര്‍ക്ക് കേരളത്തില്‍ നായ്ക്കളുടെ കടിയേറ്റതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Powered by Info News For You

Keywords: Latest-News, Kerala, Kochi, Top-Headlines, Onam, Dog, Animals, Attack, Video, Viral, Celebration, Festival, Social-Media, Stray Dog Menace in Kerala, Stray Dogs, Onam 2022, No end to stray dog menace in Kerala.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment