Special maternity leave | ജനിച്ചയുടൻ കുഞ്ഞ് മരിച്ചാൽ എല്ലാ കേന്ദ്ര സർകാർ ജീവനക്കാർക്കും 60 ദിവസത്തെ പ്രത്യേക പ്രസവാവധി നൽകുമെന്ന് കേന്ദ്രസർകാർ; വിശദമായി അറിയാം
ന്യൂഡെൽഹി: (www.kvartha.com) ജനിച്ചയുടൻ കുട്ടി മരിച്ചാൽ എല്ലാ കേന്ദ്രസർകാർ വനിതാ ജീവനക്കാർക്കും 60 ദിവസത്തെ പ്രത്യേക പ്രസവാവധിക്ക് അർഹതയുണ്ടെന്ന് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് (DoPT) മന്ത്രാലയം ഉത്തരവിലൂടെ അറിയിച്ചു. കുഞ്ഞ് ജനിച്ചയുടനെ മരിക്കുകയോ ചാപിള്ളയെ പ്രസവിക്കുകയോ ചെയ്യുന്നത് മൂലമുണ്ടാകുന്ന വൈകാരിക ആഘാതം കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്ന് ഉത്തരവിൽ പറയുന്നു.
വനിതാ കേന്ദ്ര ഗവൺമെന്റ് ജീവനക്കാരി ഇതിനകം ഒരു പ്രസവാവധി എടുത്തിട്ടുണ്ടെങ്കിൽ ക്രെഡിറ്റിലുള്ള മറ്റ് ഇനത്തിലുള്ള അവധിയിലേക്ക് ഇത് മാറ്റും. കുഞ്ഞിന്റെ മരണം മുതലുള്ള തീയതിയാണ് അവധിയായി കണക്കാക്കുക. കുട്ടിയുടെ മരണ തീയതി മുതൽ 60 ദിവസത്തെ പ്രത്യേക പ്രസവാവധി അനുവദിക്കാമെന്ന് DoPT പറഞ്ഞു. ജനിച്ച് 28 ദിവസത്തിനകം കുഞ്ഞുങ്ങൾ മരിക്കുന്ന സ്ത്രീകൾക്കാണ് ഈ അവധി ലഭിക്കുക.
ഗർഭാവസ്ഥയുടെ 28 ആഴ്‌ചയിലോ അതിനുശേഷമോ ജീവന്റെ ലക്ഷണങ്ങളില്ലാതെ ജനിച്ച കുഞ്ഞിനെ ചാപിള്ളയായി നിർവചിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രത്യേക പ്രസവാവധിയുടെ ആനുകൂല്യം, ജീവിച്ചിരിക്കുന്ന രണ്ടിൽ താഴെ കുട്ടികളുള്ള വനിതാ കേന്ദ്ര സർകാർ ഉദ്യോഗസ്ഥയ്ക്കും അംഗീകൃത ആശുപത്രിയിൽ പ്രസവിച്ചവർക്കും മാത്രമായിരിക്കും. കേന്ദ്ര ഗവൺമെന്റ് ഹെൽത് സ്കീമിന് (CGHS) കീഴിൽ എംപാനൽ ചെയ്ത സർകാർ ആശുപത്രി അല്ലെങ്കിൽ സ്വകാര്യ ആശുപത്രി എന്നാണ് അംഗീകൃത ആശുപത്രിയെ നിർവചിച്ചിരിക്കുന്നത്. എംപാനൽ ചെയ്യാത്ത സ്വകാര്യ ആശുപത്രിയിൽ അടിയന്തര പ്രസവമാണെങ്കിൽ എമർജൻസി സർടിഫികറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് ഡിഒപിടി ഉത്തരവിൽ പറയുന്നു.
Powered by Info News For You

Comments
Post a Comment