Shot Dead | ഒട്ടകത്തെ മേയ്ക്കുന്ന ജോലിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതായി പരാതി; കുവൈതില്‍ തമിഴ്‌നാട് സ്വദേശി വെടിയേറ്റ് മരിച്ചു; 40 കാരന്‍ ദാരുണമായി കൊല്ലപ്പെട്ടത് വീട്ടുജോലിക്കെന്ന പേരില്‍ എത്തിച്ച് 4-ാം ദിവസം
കുവൈത് സിറ്റി: (www.kvartha.com) ജോലിക്കെത്തിയ തമിഴ്‌നാട് സ്വദേശിയെ 4-ാം ദിവസം തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തിയതായി റിപോര്‍ട്. തിരുവാരൂര്‍ കൂതനല്ലൂര്‍ താലൂകിലെ ലക്ഷ്മണങ്കുടിയില്‍ നിന്നുള്ള മുത്തുകുമാരന്‍ (40) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വീട്ടുജോലിക്ക് എന്ന പേരില്‍ എത്തിച്ച് മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കുന്ന ജോലി നല്‍കിയെന്നും ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് സംഭവമെന്നുമാണ് വിവരം.
ആടുമേയ്ക്കല്‍ ജോലി നല്‍കി കബളിപ്പിച്ച കാര്യം അറിയിക്കാനും സഹായം തേടാനുമായി ഇന്‍ഡ്യന്‍ എംബസിയെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് തൊഴിലുടമ പ്രകോപിതനായതെന്നും തൊഴുത്തിനകത്ത് എയര്‍ റൈഫിള്‍ ഉപയോഗിച്ച് മര്‍ദിക്കുകയും തുടര്‍ന്ന് വെടിവെച്ച് കൊല്ലുകയുമായിരുന്നെന്നാണ് വിവരം. സബാഹ് അല്‍ അഹ്മദിലെ മരുഭൂമിയിലെ മസ്‌റയിലാണ് (ആടുകളെയും ഒട്ടകങ്ങളെയും പാര്‍പിക്കുന്ന ഇടം) പൊലീസ് മൃതദേഹം കണ്ടെത്തിയത്.
ഹൈദരാബാദ് ആസ്ഥാനമായ മാന്‍പവര്‍ സ്ഥാപനമാണ് ഭര്‍ത്താവിനെ വിദേശത്തേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ മൊഴി നല്‍കി. മൂന്നിന് കുവൈതിലേക്ക് പോയ മുത്തുകുമാരനെ ഏഴ് മുതല്‍ ഫോണില്‍ കിട്ടുന്നില്ലായിരുന്നുവെന്നും ഒന്‍പതിന് മരണവാര്‍ത്ത അറിഞ്ഞെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. രണ്ട് മക്കളുണ്ട്.
Powered by Info News For You

Comments
Post a Comment