SC to hear pleas | 2 വർഷത്തിന് ശേഷം പൗരത്വ ഭേദഗതി നിയമം വീണ്ടും നിർണായക ചർചകളിൽ; 200ലധികം പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതി ഉടൻ പരിഗണിക്കും

ന്യൂഡെൽഹി: (www.kvartha.com) പൗരത്വ ഭേദഗതി നിയമത്തിന്റെ (CAA) ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപിച്ച 200-ലധികം പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഈ ഹർജികളെല്ലാം രണ്ടുവർഷത്തോളമായി കെട്ടിക്കിടക്കുകയായിരുന്നു. സുപ്രീം കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത പട്ടിക പ്രകാരം ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ (IUML) പ്രധാന ഹർജി ഉൾപെടെ 220 ഹർജികൾ ബെഞ്ചിന് മുമ്പാകെ വാദം കേൾക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
  
New Delhi, India, News, Top-Headlines, Supreme Court, CAA, Court, Justice, Central Government, COVID-19, Notice, SC to hear over 200 PILs against CAA today.

ഏതാനും വർഷങ്ങളായി സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്ന പല പൊതുതാൽപര്യ ഹർജികളും പരിഗണിക്കും. വീ ദ വിമൻ ഓഫ് ഇൻഡ്യ എന്ന സംഘടനയുടെ ഹർജി ഉൾപ്പെടെ മറ്റ് ചില പൊതുതാൽപര്യ ഹർജികളും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നുണ്ട്. സി‌എ‌എ പ്രകാരം, 2014 ഡിസംബർ 31-നോ അതിനുമുമ്പോ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് ഇൻഡ്യയിലെത്തിയ അമുസ്‌ലിം കുടിയേറ്റക്കാർക്ക് ഇൻഡ്യൻ പൗരത്വം നൽകാനുള്ള വ്യവസ്ഥയുണ്ട്. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീം കോടതി 2019 ഡിസംബർ 18 ന് ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്ര സർകാരിന് നോടീസ് അയച്ചിരുന്നു.

2020 മാർചിൽ, ഒരു ഇൻഡ്യൻ പൗരന്റെയും നിയമപരമോ ജനാധിപത്യപരമോ മതേതരമോ ആയ അവകാശങ്ങളെ ബാധിക്കാത്ത നിയമമാണ് സിഎഎ എന്ന് വ്യക്തമാക്കി കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപിച്ചു. സി‌എ‌എ ഒരു മൗലികാവകാശത്തെയും ലംഘിക്കുന്നില്ലെന്നും ഭരണഘടനാ ധാർമികത ലംഘിക്കുന്ന പ്രശ്‌നമില്ലെന്നും കേന്ദ്രസർകാർ വ്യക്തമാക്കിയിരുന്നു.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നത് ത്വരിതപ്പെടുത്തുന്ന ഈ നിയമം മതപരമായ വിവേചനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹർജികൾ വാദിക്കുന്നു. 2020 ജനുവരി രണ്ടാം വാരത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സർകാരിന് നോടീസ് അയച്ചിരുന്നു. എന്നിരുന്നാലും, കോവിഡ് -19 തടയുന്നതിന് ഏർപെടുത്തിയ നിയന്ത്രണങ്ങൾ കാരണം വിഷയം കേൾക്കാൻ കഴിഞ്ഞില്ല.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?