Russia withdraws | യുക്രൈനിൽ നിന്ന് റഷ്യ പിന്മാറുന്നു? പ്രധാന മേഖലയിൽ നിന്ന് സൈനികരെ പിൻവലിച്ചതായി അറിയിപ്പ്; തീരുമാനം അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം
കീവ്: (www.kvartha.com) യുക്രൈനെതിരായ യുദ്ധത്തിന് തുടക്കമിട്ട റഷ്യ ഒരു പടി പിന്നോട്ട് പോകുന്നതായി റിപോർടുകൾ. ശനിയാഴ്ച, റഷ്യൻ പ്രതിരോധ മന്ത്രാലയം യുക്രൈനിലെ ഖാർകിവിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി, യുക്രൈനിന്റെ സൈന്യം ഗണ്യമായ മുൻതൂക്കം നേടിയിട്ടുണ്ട്. ആറ് മാസത്തിലേറെയായി റഷ്യയും യുക്രൈനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. പല നഗരങ്ങളും ഇപ്പോഴും റഷ്യൻ സൈന്യത്തിന്റെ അധീനതയിലാണ്.
ഖാർകിവ് പ്രവിശ്യയിലെ ഇസും നഗരത്തിന് ചുറ്റുമുള്ള പ്രദേശം വിട്ടുപോകാൻ സൈനികരോട് ഉത്തരവിട്ടതായി രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യയുടെ സർകാർ വാർത്താ ഏജൻസിയായ ടാസ് റിപോർട് ചെയ്തു. സൈനികരെ പിൻവലിച്ചതിന് പിന്നിൽ, അയൽരാജ്യമായ ഡോണിസ്‌കിലേക്ക് അവരെ ഓപറേഷനായി അയക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖാർകിവിലെ റഷ്യൻ സൈന്യത്തിന്റെ പ്രധാന താവളമായിരുന്നു ഇസും എന്നത് ശ്രദ്ധേയമാണ്.
യുക്രൈൻ സൈന്യം രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള കുപിയാൻസ്ക് നഗരം പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് റഷ്യൻ സർകാരിന്റെ പ്രഖ്യാപനം. റഷ്യൻ സൈനികരെ സംബന്ധിച്ചിടത്തോളം സൈനിക വിന്യാസത്തിലെ പ്രധാനപ്പെട്ട പ്രദേശമായിരുന്നു ഇത്. കുപിയാൻസ്കിന്റെ സിറ്റി ഹോളിന് മുന്നിൽ രാജ്യത്തിന്റെ നീല-മഞ്ഞ പതാക വീശിക്കൊണ്ട് യുക്രേനിയൻ ഉദ്യോഗസ്ഥർ ശനിയാഴ്ച പുലർചെ തങ്ങളുടെ സൈനികരുടെ ഫോടോകൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Powered by Info News For You

Keywords: Russia withdraws from key areas in Ukraine's east after surprise offensive, International, News, Top-Headlines, Ukraine, Russia, Soldiers, Report.
< !- START disable copy paste -->
Powered by Info News For You
.jpg)
Comments
Post a Comment