Raman Ashok Kumar | മലയാള ചലച്ചിത്ര സംവിധായകന്‍ രാമന്‍ അശോക് കുമാര്‍ അന്തരിച്ചു
കൊച്ചി: (www.kvartha.com) മലയാള ചലച്ചിത്ര സംവിധായകന്‍ രാമന്‍ അശോക് കുമാര്‍ അന്തരിച്ചു. 60 വയസായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സിംഗപൂരില്‍നിന്നും എത്തി ഇവിടെ ചികിത്സയിലായിരുന്നു. വര്‍ക്കല സ്വദേശിയായ ഇദ്ദേഹം അശോകന്‍ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്ത് പ്രശസ്തനായത്.
ഐടി വ്യവസായ സംരംഭകന്‍ കൂടിയായ അശോകന്‍ വിവാഹത്തിനുശേഷം സിംഗപൂരില്‍ ബന്ധുക്കള്‍ക്കൊപ്പം പ്രവര്‍ത്തനകേന്ദ്രം അങ്ങോട്ട് മാറ്റുകയായിരുന്നു. വര്‍ണ്ണം, ആചാര്യന്‍ എന്നിവയാണ് അശോകന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍. അശോകന്‍-താഹ കൂട്ടുകെട്ടില്‍ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളും പുറത്തിറങ്ങി. ശശികുമാറിനൊപ്പം 100 ഓളം സിനിമകള്‍ക്ക് സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
സിംഗപൂരില്‍ വച്ച് 'കാണാപ്പുറങ്ങള്‍' എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വര്‍ഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാന സര്‍കാര്‍ അവാര്‍ഡ് ലഭിച്ചു. ഭാര്യ: സീത. മകള്‍: അഭിരാമി ( ഗവേഷണ വിദ്യാര്‍ഥി).
Powered by Info News For You

Comments
Post a Comment