Pakistan To Start Business | പ്രളയത്തിൽ പണപ്പെരുപ്പം പാരമ്യത്തിലെത്തി; ഇൻഡ്യയുമായി വ്യാപാരബന്ധം ആരംഭിക്കാൻ ആഗ്രഹിച്ച് പാകിസ്താൻ
ഇസ്ലാമാബാദ്: (www.kvartha.com) വലിയ ദുരിതം വിതച്ച പ്രളയത്തെ തുടർന്ന് പാകിസ്താനിൽ പണപ്പെരുപ്പം അതിന്റെ പാരമ്യത്തിലെത്തി. ഇതോടെ കരകയറാൻ ഇൻഡ്യയുമായി വ്യാപാരം തുടങ്ങാൻ പാകിസ്താൻ താൽപര്യം കാണിക്കുന്നതായി മാധ്യമങ്ങൾ റിപോർട് ചെയ്തു. എന്നിരുന്നാലും, പാകിസ്താനിലെ വെള്ളപ്പൊക്കം മൂലമുണ്ടായ നാശത്തിൽ പ്രധാനമന്ത്രി മോദി ദുഃഖം പ്രകടിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു.
അടിയന്തര ആശ്വാസത്തിനായി ഇൻഡ്യയുമായി വ്യാപാരം ആരംഭിക്കാൻ നിരവധി അന്താരാഷ്ട്ര ഏജൻസികൾ പാകിസ്താൻ സർകാരിനെ ഉപദേശിച്ചു. പാകിസ്താൻ സർകാർ സഖ്യകക്ഷികളുമായും സൈന്യവുമായും ചർച നടത്തുന്നുണ്ട്. പാകിസ്താനിലെ ദുരിതാശ്വാസത്തിനായി ഇൻഡ്യൻ അതിർത്തിയിൽ നിന്ന് ഭക്ഷണവും മറ്റ് സാധനങ്ങളും കൊണ്ടുവരാൻ അനുവദിക്കണമെന്ന് പല അന്താരാഷ്ട്ര ഏജൻസികളും പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാകിസ്താൻ ധനമന്ത്രി മിഫ്താ ഇസ്മാഈൽ പറഞ്ഞു.
വിതരണത്തിലെ പരിമിതികളും അടക്കമുള്ള എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷമായിരിക്കും സർകാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പാകിസ്താനിലെ പ്രളയക്കെടുതിയിൽ പ്രധാനമന്ത്രി മോദിയുടെ ഉത്കണ്ഠയ്ക്കും ദുഃഖത്തിനും നന്ദി പറഞ്ഞ പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ്, ഒറ്റയ്ക്ക് വിജയം നേടുമെന്നും പറഞ്ഞു.
< !- START disable copy paste -->

Keywords: Pakistan Wants To Start Business With India, International, Pakistan, Islamabad, Business, Report, Media, Prime Minister, Narendra Modi, Finance minister, Ishmael, Shahbaz Sharif.
Powered by Info News For You

Comments
Post a Comment