New rules | ഒക്ടോബർ 1 മുതൽ രാജ്യത്ത് സംഭവിക്കാൻ പോകുന്നത് 8 സുപ്രധാന സാമ്പത്തിക മാറ്റങ്ങൾ; കീശയെ നേരിട്ട് ബാധിക്കുന്നവയും; കൂടുതൽ അറിയാം


ന്യൂഡെൽഹി: (www.kvartha.com) ഒക്ടോബർ ഒന്ന് മുതൽ എട്ട് സുപ്രധാന സാമ്പത്തിക മാറ്റങ്ങളാണ് രാജ്യത്ത് സംഭവിക്കാൻ പോകുന്നത്. ഇത് നിങ്ങളുടെ പോകറ്റിനെ നേരിട്ട് ബാധിക്കും. ആദായനികുതി റിടേൺ ഫയൽ ചെയ്യുന്ന നികുതിദായകർക്ക് ഒക്ടോബർ ഒന്ന് മുതൽ അടൽ പെൻഷൻ യോജന പ്രയോജനപ്പെടുത്താനാകില്ല. അതേസമയം, മ്യൂച്വൽ ഫൻഡുകളിൽ നിക്ഷേപിക്കുന്നതിനുള്ള നിയമങ്ങളും മാറും. നിങ്ങളുടെ പോകറ്റിൽ സ്വാധീനം ചെലുത്തുന്ന അത്തരം എട്ട് പ്രധാനപ്പെട്ട മാറ്റങ്ങളെക്കുറിച്ച് അറിയാം.
                          
8 big changes in rules from October 1, Newdelhi,News,Top-Headlines,Latest-News,Pension,RBI,Bank,Government, CNG, Price Hike.


1. നികുതിദായകർക്ക് അടൽ പെൻഷൻ ഇല്ല

ആദായ നികുതി റിടേൺ ഫയൽ ചെയ്യുന്നവർക്ക് ഒക്ടോബർ ഒന്ന് മുതൽ അടൽ പെൻഷൻ യോജന പ്രയോജനപ്പെടുത്താനാകില്ല. അതായത്, 2.50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള ആളുകൾക്ക് അടൽ പെൻഷൻ യോജനയിൽ നിക്ഷേപിക്കാൻ കഴിയില്ല. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, 18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള ഏതൊരു ഇൻഡ്യൻ പൗരനും ആദായനികുതി അടച്ചോ ഇല്ലയോ എന്നത് പരിഗണിക്കാതെ സർകാരിന്റെ ഈ പെൻഷൻ പദ്ധതിയിൽ ചേരാമായിരുന്നു. ഈ പദ്ധതി പ്രകാരം എല്ലാ മാസവും അയ്യായിരം രൂപ പെൻഷൻ ലഭിക്കും.

2. കാർഡുകൾക്ക് പകരം ടോകണുകൾ

ആർബിഐയുടെ നിർദേശങ്ങൾ അനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് ഒക്‌ടോബർ ഒന്നു മുതൽ കാർഡ് വിവരങ്ങൾ നൽകേണ്ടതില്ല. പകരം ടോകണുകൾ നൽകിയാൽ മതി. ഇങ്ങനെ ചയ്യുന്നതിലൂടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിലൂടെ നടക്കുന്ന തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും. വ്യാപാരികൾക്കും പേയ്‌മെന്റ് അഗ്രഗേറ്റർമാർക്കും പേയ്‌മെന്റ് ഗേറ്റ്‌വേകൾക്കും ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സേവ് ചെയ്തുവെക്കാൻ കഴിയില്ല.

3. മ്യൂച്വൽ ഫൻഡുകളിൽ നോമിനേഷൻ

മാർകറ്റ് റെഗുലേറ്റർ സെബിയുടെ പുതിയ നിയമങ്ങൾ പ്രകാരം, മ്യൂച്വൽ ഫൻഡുകളിൽ നിക്ഷേപിക്കുന്ന ആളുകൾ ഒക്‌ടോബർ ഒന്ന് മുതൽ നോമിനേഷൻ വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണ്. അങ്ങനെ ചെയ്യാത്ത പക്ഷം നിക്ഷേപകർ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നോമിനേഷൻ സൗകര്യം പ്രയോജനപ്പെടുത്തുന്നില്ലെന്ന് പ്രഖ്യാപിക്കേണ്ടിവരും.

4. ചെറുകിട സമ്പാദ്യത്തിന് ഉയർന്ന പലിശ

റിസർവ് ബാങ്ക് റിപോ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ബാങ്കുകൾ സേവിംഗ്‌സ് അകൗണ്ടിന്റെയും സ്ഥിരനിക്ഷേപത്തിന്റെയും (FD) പലിശ വർധിപ്പിച്ചു. അത്തരമൊരു സാഹചര്യത്തിൽ, പോസ്റ്റ് ഓഫീസിലെ ആർഡി, കെസിസി, പിപിഎഫ്, മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികൾ എന്നിവയിൽ പലിശ വർധിച്ചേക്കാം. സെപ്റ്റംബർ 30ന് ധനമന്ത്രാലയം ഇത് പ്രഖ്യാപിക്കും. അങ്ങനെയാണെങ്കിൽ, ചെറിയ സമ്പാദ്യത്തിന് പോലും ഉയർന്ന പലിശ ലഭിക്കും.

5. ഡീമാറ്റ് അകൗണ്ടിൽ ഇരട്ട പരിശോധന

ഡീമാറ്റ് അകൗണ്ട് ഉടമകളെ സംരക്ഷിക്കുന്നതിനായി ഒക്ടോബർ ഒന്ന് മുതൽ ഡബിൾ വെരിഫികേഷൻ നിയമം നടപ്പിലാക്കുമെന്ന് മാർകറ്റ് റെഗുലേറ്റർ സെബി പ്രഖ്യാപിച്ചു. ഇതിന് കീഴിൽ, ഡീമാറ്റ് അകൗണ്ട് ഉടമകൾക്ക് രണ്ട് തവണ പരിശോധിച്ചതിന് ശേഷം മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ.

6. ഗ്യാസ് സിലിൻഡർ വില

എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിൻഡറുകളുടെ വില അവലോകനം ചെയ്യുന്നത്. ഇത്തവണ ഗാർഹിക, വാണിജ്യ വാതക സിലിൻഡറുകളുടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

7. എൻപിഎസിൽ ഇ-നോമിനേഷൻ നിർബന്ധം

സർകാർ, സ്വകാര്യ അല്ലെങ്കിൽ കോർപറേറ്റ് മേഖലയിലെ ജീവനക്കാർക്കുള്ള ഇ-നോമിനേഷൻ പ്രക്രിയ PFRDA അടുത്തിടെ മാറ്റി. ഒക്ടോബർ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. പുതിയ എൻപിഎസ് ഇ-നോമിനേഷൻ പ്രക്രിയ അനുസരിച്ച്, എൻപിഎസ് അകൗണ്ട് ഉടമയുടെ ഇ-നോമിനേഷൻ റിക്വസ്റ്റ് സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള ഓപ്ഷൻ നോഡൽ ഓഫീസിന് ഉണ്ടായിരിക്കും. നോഡൽ ഓഫീസ് 30 ദിവസത്തിനുള്ളിൽ റിക്വസ്റ്റിന് ഒരു നടപടിയും ആരംഭിച്ചില്ലെങ്കിൽ, സെൻട്രൽ റെകോർഡ് കീപിംഗ് ഏജൻസികളുടെ (CRA) സംവിധാനത്തിൽ ഇ-നോമിനേഷൻ അഭ്യർത്ഥന സ്വീകരിക്കും.

8. സിഎൻജി വില ഉയർന്നേക്കാം

ഈ ആഴ്ച അവലോകനത്തിന് ശേഷം പ്രകൃതി വാതക വില റെകോർഡ് ഉയരത്തിലെത്താം. വാഹനങ്ങൾക്കുള്ള വൈദ്യുതി, വളം, സിഎൻജി എന്നിവ ഉത്പാദിപ്പിക്കാൻ പ്രകൃതിവാതകം ഉപയോഗിക്കുന്നു. രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന ഗ്യാസിന്റെ വില തീരുമാനിക്കുന്നത് സർകാരാണ്. ഒക്‌ടോബർ ഒന്നിന് ഗ്യാസ് വിലയിൽ സർകാർ അടുത്ത പരിഷ്‌കരണം നടത്തിയേക്കും. ഓരോ ആറുമാസം കൂടുമ്പോഴും (ഏപ്രിൽ ഒന്ന്, ഒക്ടോബർ ഒന്ന്) ഗവൺമെന്റ് ഗ്യാസിന്റെ വില നിശ്ചയിക്കുന്നു. യുഎസ്, കാനഡ, റഷ്യ തുടങ്ങിയ വാതക മിച്ച രാജ്യങ്ങളുടെ മുൻ വർഷത്തെ നിരക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ വില നിർണയിക്കുന്നത്.

Keywords: 8 big changes in rules from October 1, Newdelhi,News,Top-Headlines,Latest-News,Pension,RBI,Bank,Government, CNG, Price Hike.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?