NCERT survey | 'പരീക്ഷകളും ഫലങ്ങളും കാരണം 33 ശതമാനം സ്കൂൾ വിദ്യാർഥികളും സമ്മർദത്തിൽ; 29 ശതമാനം പേർക്ക് ഏകാഗ്രതയില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എൻസിഇആർടി സർവേ
ന്യൂഡെൽഹി: (www.kvartha.com) പഠനങ്ങളും പരീക്ഷകളും ഫലങ്ങളും സ്‌കൂൾ വിദ്യാർഥികളിൽ ഉത്കണ്ഠയുടെ ഒരു പ്രധാന കാരണമാകുന്നുവെന്നും, 33 ശതമാനത്തിലധികം വിദ്യാർഥികളിൽ മിക്ക സമയത്തും സമ്മർദത്തിലാണെന്നും സർവേ റിപോർട്. നാഷണൽ കൗൺസിൽ ഓഫ് എഡ്യൂകേഷണൽ റിസർച് ആൻഡ് ട്രെയിനിംഗ് (NCERT) വിദ്യാർഥികൾക്കിടയിൽ നടത്തിയ മാനസികാരോഗ്യ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 73 ശതമാനം വിദ്യാർഥികളെങ്കിലും അവരുടെ സ്കൂൾ ജീവിതത്തിൽ സംതൃപ്തരാണെന്നും 45 ശതമാനത്തിലധികം വിദ്യാർഥികൾ അവരുടെ ശാരീരിക രൂപത്തിൽ അതൃപ്തരാണെന്നും സർവേ കണ്ടെത്തി. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 3.79 ലക്ഷം വിദ്യാർഥികളെ എൻസിഇആർടി ഈ സർവേയിൽ ഉൾപെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യവും ആരോഗ്യവുമായി ബന്ധപ്പെട്ട വശങ്ങളിൽ സ്കൂൾ വിദ്യാർഥികളുടെ മനോഭാവം മനസ്സിലാക്കുന്നതിനാണ് എൻസിഇആർടി സർവേ നടത്തിയത്.
മിഡിൽ ലെവൽ (ആറ് മുതൽ എട്ട് വരെ), സെകൻഡറി ലെവൽ (ഒമ്പത് മുതൽ 12 ക്ലാസ് വരെ) വിദ്യാർഥികൾക്കിടയിൽ 2022 ജനുവരി മുതൽ മാർച് വരെയാണ് സർവേ നടത്തിയത്. വിദ്യാർഥികൾക്ക് സ്വതന്ത്രമായും നിക്ഷ്പക്ഷമായും ഉത്തരം നൽകാൻ കഴിയുന്ന തരത്തിൽ പങ്കെടുത്തവരുടെ സ്വകാര്യത ഉറപ്പാക്കിയതായി എൻസിഇആർടി അറിയിച്ചു. 'വിദ്യാർഥികൾ സെകൻഡറി തലത്തിലേക്ക് മാറുമ്പോൾ, അവരുടെ വ്യക്തിപരവും സ്കൂൾ ജീവിതവുമായ സംതൃപ്തി കുറയുന്നു', റിപോർട് പറയുന്നു.
81 ശതമാനം വിദ്യാർഥികളും പഠനങ്ങളും ഫലങ്ങളും ആശങ്കാജനകമായ വിഷയമായി പറഞ്ഞു. സമപ്രായക്കാരുടെ സമ്മർദം, ബോർഡ് പരീക്ഷയെക്കുറിച്ചുള്ള ഭയം, ഭാവി പ്രവേശനത്തെയും കരിയറിനേയും കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വെല്ലുവിളികൾ സെകൻഡറി ഘട്ടത്തിലുള്ള വിദ്യാർഥികൾ നേരിടുന്നു. കുറഞ്ഞത് 43 ശതമാനം വിദ്യാർഥികളെങ്കിലും തങ്ങൾക്ക് മാറ്റങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ കഴിഞ്ഞുവെന്ന് സമ്മതിച്ചു.
സർവേ പ്രകാരം, മൊത്തം 51 ശതമാനം വിദ്യാർഥികൾ ഓൺലൈനിൽ പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു, അതേസമയം 28 ശതമാനം വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കാൻ മടിച്ചു. സമ്മർദത്തെ നേരിടാൻ വിദ്യാർഥികൾ സാധാരണയായി സ്വീകരിക്കുന്ന തന്ത്രങ്ങൾ യോഗയും ധ്യാനവും ചിന്താരീതി മാറ്റാൻ ശ്രമിക്കുന്നതും മാഗസിനുകളിൽ എഴുതുന്നതുമാണെന്ന് സർവേ കണ്ടെത്തി.
Powered by Info News For You

Keywords: Exams, results major cause of anxiety among school students: NCERT survey, News,Top-Headlines,newdelhi,Latest-News,school,Students,Online,Examination,Result.
Powered by Info News For You

Comments
Post a Comment