Myanmar air attack kills 13, including 7 children Air attack | സ്‌കൂളിന് നേരെ ഹെലികോപ്റ്ററിൽ നിന്ന് വെടിയുതിർത്ത് മ്യാന്മർ സൈന്യം; 7 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു
നെയ്പിഡോ: (www.kvartha.com) മ്യാൻമറിലെ ബുദ്ധവിഹാരത്തിലെ സ്‌കൂളിന് നേരെ മ്യാൻമർ സൈന്യം ഹെലികോപ്റ്ററിൽ നിന്ന് വെടിയുതിർത്തതായി റിപോർട്. വെടിവെപ്പിൽ ഏഴ് കുട്ടികളടക്കം 13 പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനികരെ ആക്രമിക്കാൻ വിമതർ സ്‌കൂൾ ഉപയോഗിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് സൈന്യം പറയുന്നത്.
വിമതർ ഗ്രാമീണരെ മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നുവെന്ന് സൈന്യം ആരോപിച്ചു. മ്യാൻമറിലെ സെൻട്രൽ സഗേയിംഗ് മേഖലയിലെ ഗ്രാമത്തിലെ ബുദ്ധവിഹാരത്തിലെ സ്‌കൂളിന് നേരെ സൈന്യം ഹെലികോപ്റ്ററുകളിൽ നിന്ന് വെടിവെച്ചതായി പ്രദേശവാസികളെ ഉദ്ധരിച്ച് മിജിമ, ഐരാവഡി ന്യൂസ് പോർടലുകൾ റിപോർട് ചെയ്തു. വെടിയേറ്റ് ചില കുട്ടികൾ മരിച്ചു. ഇതിന് പിന്നാലെ ഗ്രാമത്തിലേക്ക് കടന്ന സൈന്യം വെടിയുതിർത്തു. ഇതിൽ മറ്റ് കുട്ടികൾ മരിച്ചു.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ രക്തക്കറയും വെടിവയ്പ്പിൽ സ്കൂൾ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതും കാണാം. കഴിഞ്ഞ വർഷം ആദ്യം തെരഞ്ഞെടുക്കപ്പെട്ട സർകാരിനെ സൈന്യം അട്ടിമറിച്ചിരുന്നു. അന്നുമുതൽ മ്യാൻമർ അക്രമത്തിന്റെ തീയിൽ വെന്തുരുകുന്നു. സായുധ വിമതർ സൈന്യവുമായി ഏറ്റുമുട്ടുകയാണ്.
Powered by Info News For You

Keywords: Myanmar air attack kills 13, including 7 children, international,News,Top-Headlines,Latest-News,School,Myanmar,Report,Social Media,Government,Soldiers.
< !- START disable copy paste -->
< !- START disable copy paste -->
Powered by Info News For You
.jpg)
Comments
Post a Comment