Mother | 'ഫ്‌ലാറ്റ് അടക്കം 7 വീടുകള്‍, 30 ഏകര്‍ സ്ഥലവും; നോക്കാനാരുമില്ല; ദയാവധത്തിന് അനുമതി വേണം'; പൊട്ടിക്കരഞ്ഞുകൊണ്ട് രാഷ്ട്രപതിക്ക് ഹര്‍ജി നല്‍കി 78 കാരിയായ 11 മക്കളുടെ അമ്മ!
ബെംഗ്‌ളൂറു: (www.kvartha.com) ഏറെ സ്വത്തും വേണ്ടപ്പെട്ടവരും ഉണ്ടായിട്ട് പോലും ചിലപ്പോള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്നവരാണ് വയോധിക ജനങ്ങള്‍. അത്തരത്തില്‍ തണലേകാന്‍ ആരുമില്ലാതെ ദയാവധത്തിന് അനുമതി തേടുകയാണ് ഒരമ്മ. കര്‍ണാടകയിലെ 78 കാരിയായ പുട്ടവ്വ ഹനമന്തപ്പ എന്ന വീട്ടമ്മയാണ് നോക്കാനാരുമില്ലാതെ, ആഹാരത്തിനു പോലും കയ്യില്‍ പണമില്ലാതെ ദയാവധം തേടി അധികൃതരെ സമീപിച്ചിരിക്കുന്നത്.
11 മക്കളും 30 ഏക്കറും ഏഴ് വീടുകളും ഉണ്ടായിട്ടും അവര്‍ ദയാവധം തേടി രാഷ്ട്രപതിക്കുള്ള ഹര്‍ജി പൊട്ടിക്കരഞ്ഞുകൊണ്ട് ഹാവേരി ജില്ലാ കമിഷനര്‍ക്ക് കൈമാറി. ഇത്രയൊക്കെ ആസ്തിയും മക്കളും ഉണ്ടായിട്ടും ഒറ്റയ്ക്ക് തള്ളി നീക്കുകയാണ് ജീവിതം.
'ഏഴ് ആണ്‍ മക്കളും നാല് പെണ്‍മക്കളുമുണ്ട്. പക്ഷേ, രോഗിയായ എന്നെ സംരക്ഷിക്കാന്‍ ആരുമില്ല. 30 ഏക്കറും ഫ്‌ലാറ്റ് ഉള്‍പെടെ ഏഴ് വീടുകളുണ്ടായിട്ടും അതിന്റെയൊന്നും വരുമാനത്തിന്റെ പങ്ക് നല്‍കാന്‍ മക്കള്‍ തയാറല്ല. അയല്‍ക്കാര്‍ ആഹാരം നല്‍കുന്നത് കൊണ്ടാണു പട്ടിണിയില്ലാതെ കഴിയുന്നത്. ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ സഹിക്കാനാകുന്നില്ല. മരണമല്ലാതെ മറ്റുമാര്‍ഗമില്ല' പുട്ടവ്വ ഹര്‍ജിയില്‍ പറയുന്നു.
റാണിബെന്നൂര്‍ രംഗനാഥനഗര സ്വദേശിനിയായ ഇവര്‍ ജില്ലാ ഭരണ ഓഫിസിന് മുന്നില്‍ ഒറ്റയ്ക്കിരുന്നു കരയുന്നത് കണ്ട് നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് അയല്‍ക്കാരുടെ കരുണയിലാണ് ജീവിക്കുന്നതെന്ന വിവരം പുറത്തറിഞ്ഞത്.
Powered by Info News For You

Comments
Post a Comment