Minister Died | കര്‍ണാടക ഭക്ഷ്യ-പൊതുവിതരണ മന്ത്രി ഉമേഷ് കട്ടി അന്തരിച്ചു

മംഗ്‌ളൂറു: (www.kasargodvartha.com) കര്‍ണാടക ഭക്ഷ്യ-പൊതുവിതരണ മന്ത്രി ഉമേഷ് കട്ടി (61) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ ബംഗ്‌ളൂറു ഡൊള്ളര്‍സ് കോളനിയിലെ വസതിയില്‍ കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനടി എംഎസ് രാമയ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബുധനാഴ്ച രാവിലെ ജന്മനാടായ ബെലഗാവി തലക്കാവടിയില്‍ എത്തിക്കുന്ന മൃതദേഹം ശിവബാസവനഗറിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഹുക്കേരി മണ്ഡലത്തില്‍ നിന്ന് ആറാം തവണ നിയമസഭയിലെത്തിയ കട്ടി കോണ്‍ഗ്രസ്, ജെഡിയു പാര്‍ടികളില്‍ പ്രവര്‍ത്തിച്ചിരുന്നു.

News, National, Top-Headlines, Minister, Death, Obituary, Hospital, Mangalore, Karnataka Minister Umesh Katti Dies Due to Cardiac Arrest.

Keywords: News, National, Top-Headlines, Minister, Death, Obituary, Hospital, Mangalore, Karnataka Minister Umesh Katti Dies Due to Cardiac Arrest.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?