Marriage | ഭര്‍ത്താവിനെ തേടി മുന്‍ കാമുകി എത്തി; ക്ഷേത്രത്തില്‍വച്ച് വിവാഹം നടത്തി കൊടുത്തത് ഭാര്യ!


തിരുപ്പതി: (www.kvartha.com) ഒരു യുവതി തന്റെ ഭര്‍ത്താവിനെ മറ്റൊരു പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിച്ച സംഭവം ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ ഡകിളി മണ്ഡലത്തില്‍ ചര്‍ചാ വിഷയമായിരിക്കുകയാണ്. ഭര്‍ത്താവിനെ തേടിയെത്തിയ മുന്‍ കാമുകിയുമായാണ് ഭാര്യ വിവാഹം കഴിപ്പിച്ച് കൊടുത്തത്. 

തിരുപ്പതി ഡകിളി അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണാണ് കഥാനായകന്‍. ഡിഗ്രി വരെ പഠിച്ച യുവാവ്, ലോക് ഡൗണ്‍ സമയത്ത് വീട്ടില്‍ താമസിച്ച് ടിക് ടോകില്‍ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. ഈ സമയത്ത് ടിക് ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയുമായി കല്യാണിന്റെ വിവാഹം നടന്നു.

News,National,India,Marriage,Love,Local-News,Wife,Husband, Temple,Religion, Social-Media, Andhra Pradesh: Tirupati woman gets husband married to his ex-lover


പിന്നീട് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വിമലയെ തേടി വിശാഖപട്ടണത്തുനിന്ന് നിത്യശ്രീ എന്ന യുവതിയെത്തി. കല്യാണിന്റെ മുന്‍ കാമുകിയാണ് താനെന്നും ഇരുവരും വര്‍ഷങ്ങളായി ഡേറ്റിംഗിലായിരുന്നെന്നും ചില പ്രശ്‌നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു. 

തുടര്‍ന്ന്, ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും വിമല തന്നെ മുന്‍കയ്യെടുത്ത് വിവാഹത്തിനുള്ള ഏര്‍പാടുകള്‍ ചെയ്തു. കഴിഞ്ഞ ദിവസം ഡകിളിയിലെ ക്ഷേത്രത്തില്‍വച്ചായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. 

Keywords: News,National,India,Marriage,Love,Local-News,Wife,Husband, Temple,Religion, Social-Media, Andhra Pradesh: Tirupati woman gets husband married to his ex-lover

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?