Mahsa Amini's death | ഇറാനിൽ പൊലീസ് കസ്റ്റഡിയിൽ യുവതി മരിച്ച സംഭവം: പ്രതിഷേധങ്ങൾക്കിടയിൽ ഗൈഡൻസ് പട്രോൾ പൊലീസ് മേധാവിയെ സസ്പെൻഡ് ചെയ്തതായി റിപോർട്
തെഹ്റാൻ: (www.kvartha.com) പൊലീസ് കസ്റ്റഡിയിലെടുത്ത കുർദിഷ് യുവതി മരണപ്പെട്ടതിനെ തുടർന്ന് ഇറാനിലുടനീളം പ്രതിഷേധം മൂന്നാം ദിവസത്തേക്ക് വ്യാപിച്ച സാഹചര്യത്തിൽ ഇറാന്റെ പൊലീസ് മേധാവിയെ (സദാചാര വിഭാഗം) തൽസ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തതായി റിപോർട്. ഈ വാരാദ്യമാണ് 22 കാരിയായ മഹ്സ അമീനി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തല മുഴുവൻ മൂടുന്ന രീതിയിൽ വസ്ത്രം ധരിച്ചില്ല എന്നാരോപിച്ചായിരുന്നു അറസ്റ്റെന്നാണ് റിപോർട്.
അറസ്റ്റിനു പിന്നാലെ കോമയിലായ യുവതി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പൊലീസ് മർദനത്തിലാണ് യുവതി മരിച്ചതെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ രാജ്യമെങ്ങും പ്രതിഷേധം കനത്തു. ഹിജാബ് കത്തിച്ചും മുടി മുറിച്ചുമാണ് സ്ത്രീകൾ തെരുവിലിറങ്ങിയത്. ഇതോടെ ഗ്രേറ്റർ തെഹ്‌റാനിലെ ധാർമിക സുരക്ഷാ പൊലീസിന്റെ തലവനായ കേണൽ അഹ്‌മദ് മിർസായിയെ സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തതായി നിരവധി ഇറാനിയൻ വാർത്താ ഏജൻസികൾ റിപോർട് ചെയ്തു.
ഇസ്‍ലാമിക രാഷ്ട്രമായ ഇറാനിൽ മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പു വരുത്തുക എന്നതാണ് പൊലീസിലെ ഗൈഡൻസ് പട്രോളിന്റെ ചുമതല. 'ഗാഷ്-ഇ-ഇർശാദ്' എന്നാണ് ഇത് അറിയപ്പെടുന്നത്. സദാചാര പൊലീസ്, ഫാഷൻ പൊലീസ് എന്നീ പേരിലും ഈ വിഭാഗം അറിയപ്പെടുന്നുണ്ട്. അമീനി പാർകിൽ നടക്കുമ്പോൾ ഹിജാബ് ധരിച്ചത് അനുചിതമായതിനാൽ സദാചാര പൊലീസ് അമിനിയെ തടഞ്ഞുനിർത്തിയതായി ഗ്രേറ്റർ തെഹ്‌റാൻ പൊലീസ് കമാൻഡർ ഹുസൈൻ റഹിമി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് തെറ്റ് ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം സേനയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ചു.
എന്നാൽ പൊലീസ് സ്റ്റേഷനിൽ വെച്ച് ഇവർക്ക് തലക്ക് ഗുരുതരമായി മർദനമേറ്റെന്നും തുടർന്ന് കോമയിലായ ഇവരെ ആശുപത്രിയിലാക്കിയെന്നുമാണ് മാധ്യമങ്ങൾ റിപോർട് ചെയ്യുന്നത്. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഞായറാഴ്ച അമിനിയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. 'നിങ്ങളുടെ മകൾ എന്റെ സ്വന്തം മകളെപ്പോലെയാണ്, ഈ സംഭവം എന്റെ പ്രിയപ്പെട്ട ഒരാൾക്ക് സംഭവിച്ചതായി എനിക്ക് തോന്നുന്നു', അദ്ദേഹം പറഞ്ഞതായി രാജ്യത്തെ മാധ്യമങ്ങൾ റിപോർട് ചെയ്തു. സംഭവത്തിൽ ഇറാൻ പ്രസിഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Powered by Info News For You

Keywords: Head of Iran’s morality police reportedly suspended amid protests, Iran, News, International, Top-Headlines, Police, Latest-News, Report, Arrest, Police Station.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment