Landslide | കോഴിക്കോട് മറിപ്പുഴയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല
കോഴിക്കോട്: (www.kvartha.com) മറിപ്പുഴയില്‍ ഉള്‍ക്കാട്ടില്‍ ഉരുള്‍പൊട്ടല്‍. ഇരുവഞ്ഞിപ്പുഴയുടെ മുകള്‍ ഭാഗത്തായാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉള്‍വനത്തില്‍ ആയതിനാല്‍ ആളപായമില്ല.
കോഴിക്കോട് ജില്ലയിലെ തിരുമ്പാടി പഞ്ചായത്തിലെ മറിപ്പുഴ മുത്തപ്പന്‍പുഴയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് ശേഷമാണ് ഉരുള്‍പെട്ടലുണ്ടായതെന്നാണ് വിവരം. ഈ സമയത്ത് ശക്തമായ മഴ മേഖലയില്‍ പെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉരുള്‍പൊട്ടല്‍.
Keywords: Kozhikode, News, Rain, Kerala, Landslide at Kozhikode.
Powered by Info News For You

Comments
Post a Comment