Guruvayur E-Bhandaram | ഇ-ഭണ്ഡാരം: ഗുരുവായൂരില്‍ ഇനി ഭക്തര്‍ക്ക് കാണിക്ക നല്‍കാന്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതി



ഗുരുവായൂര്‍: (www.kvartha.com) ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഇനി ഭക്തര്‍ക്ക് കാണിക്ക അര്‍പിക്കാനായി ഇ-ഭണ്ഡാരം സ്ഥാപിച്ചു. കാണിക്ക നല്‍കാന്‍ ഭക്തര്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും. ഹുണ്ടികകളില്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഭഗവാന് കാണിക്ക സമര്‍പിക്കാന്‍ സാധിക്കും. 

ഇത്തരത്തില്‍ രണ്ട് ഹുണ്ടികകളാണ് കിഴക്കേ നടയില്‍ സ്ഥാപിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി കെ വിജയനാണ് ഹുണ്ടികയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. എസ്ബിഐയുടെ സഹായത്തോടെയാണ് ദേവസ്വം പദ്ധതി നടപ്പാക്കിയത്.

News,Kerala,State,Guruvayoor,Guruvayoor Temple,Top-Headlines, Technology,Finance,Smart Phone, Guruvayur Temple Donation Through UPI Payment in E-Bhandaram


മറ്റെല്ലാ മേഖലകളിലും ഡിജിറ്റലൈസേഷനും കംപ്യൂടറൈസേഷനും നടന്നു. കാലത്തിനനുസരിച്ച് ഗുരുവായൂര്‍ ദേവസ്വം മാറുകയാണ്. സാധാരണ ഭണ്ഡാരം പോലെ തന്നെയാണ് ഈ ഭണ്ഡാരവും കണക്കാക്കുകയെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ അറിയിച്ചു.

സ്മാര്‍ട് ഫോണ്‍ കൈവശമുള്ള ഭക്തര്‍ക്ക് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണിക്ക സമര്‍പിക്കാം. യു പി ഐ പേമെന്റ് സംവിധാനം ഉപയോഗിച്ച് ഗൂഗിള്‍ പേ, പേ ടൈം, ഭീം പേ ഉള്‍പെടെ ഏത് മാര്‍ഗം വഴിയും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണിക്കയര്‍പിക്കാം.

Keywords: News,Kerala,State,Guruvayoor,Guruvayoor Temple,Top-Headlines, Technology,Finance,Smart Phone, Guruvayur Temple Donation Through UPI Payment in E-Bhandaram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?