Govt. Scheme | സ്ത്രീകൾക്ക് സൗജന്യമായി ഗ്യാസ് സിലിൻഡറുകൾ; ഈ സർകാർ പദ്ധതി പ്രയോജനപ്പെടുത്താം; കൂടുതലറിയാം
ന്യൂഡെൽഹി: (www.kvartha.com) വിറക്, കൽക്കരി തുടങ്ങിയവ കത്തിച്ച് ഭക്ഷണം പാകം ചെയ്യുന്ന കോടിക്കണക്കിന് സ്ത്രീകൾ ഇന്നും രാജ്യത്തുണ്ട്. ഇങ്ങനെ പാചകം ചെയ്യുമ്പോൾ ധാരാളം പുക ഉയരുന്നു, ഇത് സ്ത്രീകളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. ഗ്രാമീണ സ്ത്രീകളുടെ ഈ പ്രശ്നം കണക്കിലെടുത്ത്, ഇൻഡ്യൻ ഗവൺമെന്റ് വളരെ സവിശേഷമായ ഒരു പദ്ധതി നടപ്പിലാക്കുന്നു. പ്രധാനമന്ത്രി ഉജ്വല യോജന (Pradhan Mantri Ujjwala Yojana) എന്നാണ് ഈ പദ്ധതിയുടെ പേര്. പദ്ധതി പ്രകാരം സ്ത്രീകൾക്ക് സൗജന്യ എൽപിജി സിലിൻഡറുകൾ വിതരണം ചെയ്യുന്നു. രാജ്യത്ത് ധാരാളം സ്ത്രീകൾ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നു.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
* അപേക്ഷകര്‍ സ്ത്രീകളായിരിക്കണം
* 18 വയസ് പൂര്‍ത്തിയാകണം
* ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരായിരിക്കണം
* അപേക്ഷകയുടെ കുടുംബാംഗങ്ങളുടെ പേരില്‍ പാചകവാതക കണക്ഷന്‍ ഉണ്ടാകാൻ പാടില്ല.
ആവശ്യമായ രേഖകൾ
അപേക്ഷയോടൊപ്പം സമർപിക്കേണ്ട സാധാരണ രേഖകൾക്കൊപ്പം നിർബന്ധമായും ആവശ്യമുള്ള മറ്റുചിലതുണ്ട്. മുൻസിപൽ അധ്യക്ഷൻ അല്ലെങ്കിൽ പഞ്ചായത് പ്രസിഡന്റ് എന്നിവർ സാക്ഷ്യപ്പെടുത്തിയ ബിപിഎൽ സർടിഫികറ്റ്, ബിപിഎൽ റേഷൻകാർഡ്, തിരിച്ചറിയൽ രേഖയായി സമ്മതിദാന കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് തുടങ്ങിയവയുടെ പകർപ്പ്, ഒപ്പം അപേക്ഷകയുടെ പാസ്‌പോർട് സൈസ് ഫോടോ.
രജിസ്ട്രേഷൻ പ്രക്രിയ
പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ അപേക്ഷിക്കുന്ന പ്രക്രിയ വളരെ എളുപ്പമാണ്. അപേക്ഷിക്കുന്നതിന്, ആദ്യം നിങ്ങൾ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://ift.tt/2g8D1WG സന്ദർശിക്കണം. ഹോംപേജിൽ, നിങ്ങൾ ആപ്ലികേഷന്റെ ഓപ്ഷൻ തെരഞ്ഞെടുക്കണം. ഇപ്പോൾ നിങ്ങളുടെ സ്ക്രീനിൽ ഒരു ഡയലോഗ് ബോക്സ് തുറക്കും. ഈ പ്രോസസ് ചെയ്തതിന് ശേഷം, നിങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന മൂന്ന് വിതരണക്കാരുടെ Indane, HP, Bharat Gas പേരുകൾ നിങ്ങൾക്ക് ലഭിക്കും. അത് തെരഞ്ഞെടുക്കണം.
ഇതിനുശേഷം, ആവശ്യമായ എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ നൽകണം. വിശദാംശങ്ങൾ നൽകുമ്പോൾ, അതിൽ ഒരു തെറ്റും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം, നിങ്ങളുടെ രേഖകളുടെ പകർപ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. നിങ്ങളുടെ അപേക്ഷ സാധുവാണെങ്കിൽ ഒരു പുതിയ ഗ്യാസ്-കണക്ഷൻ നൽകും. അപേക്ഷാഫോമുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകളോടൊപ്പം തൊട്ടടുത്ത പാചകവാതക വിതരണ കേന്ദ്രത്തിൽ സമർപിക്കാവുന്നതാണ്.
Powered by Info News For You

Comments
Post a Comment