Found Dead | ചടയമംഗലത്ത് വീണ്ടും മറ്റൊരു യുവതി കൂടി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് വിദേശത്ത് നിന്നും വീട്ടിലെത്തിയ ഭര്‍ത്താവ്, അസ്വാഭാവിക മരണത്തിന് കേസ്


കൊല്ലം: (www.kvartha.com) ചടയമംഗലം അക്കോണത്ത് യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. അടൂര്‍ പഴകുളം സ്വദേശിനിയായ ലക്ഷ്മിപിള്ള(24)യാണ് മരിച്ചത്. ഒരുവര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിദേശത്ത് നിന്നും ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭര്‍ത്താവാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടത്.

അക്കോണം സ്വദേശിയായ ഹരി എസ് കൃഷ്ണന്‍ (കിഷോര്‍ ) ചൊവ്വാഴ്ച രാവിലെ 11 മണിയോട് കൂടിയാണ് കുവൈതില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതോടെ ഭാര്യ ലക്ഷ്മി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അടൂരില്‍ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. 

News,Kerala,State,Kollam,Local-News,Death,Police,Case, Kollam: Women found dead on the day of husbands return to home from abroad


തുടര്‍ന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. 

അഞ്ച് ദിവസം മുമ്പും കൊല്ലം ചടയമംഗലത്ത് മറ്റൊരു യുവതി ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നലിയില്‍ കണ്ടെത്തിയിരുന്നു. അഭിഭാഷകയായ ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനാണ് മരിച്ചത്. യുവതിയ്ക്ക് നേരെ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരന്‍ ചടയമംഗലം പൊലീസിന് പരാതിയും നല്‍കിയിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ചടയമംഗലം സ്വദേശിയും അഭിഭാഷകനുമായ കണ്ണന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Keywords: News,Kerala,State,Kollam,Local-News,Death,Police,Case, Kollam: Women found dead on the day of husbands return to home from abroad

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?