Found Dead | യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; ഗാര്‍ഹിക പീഡനം ആരോപിച്ച് സഹോദരന്‍
കൊല്ലം: (www.kasargodvartha.com) ചടയമംഗലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇട്ടിവ സ്വദേശിനി ഐശ്വര്യ ഉണ്ണിത്താനാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് യുവതിയെ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
മൃതദേഹം കടയ്ക്കല്‍ താലൂക് ഹോസ്പിറ്റലില്‍ എത്തിക്കുകയും പിന്നീട് പോസ്റ്റുമോര്‍ടത്തിനായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
യുവതിയ്ക്ക് നേരെ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരന്‍ ചടയമംഗലം പൊലീസിന് പരാതി നല്‍കി. തന്റെ സഹോദരിക്ക് ഭര്‍ത്താവില്‍ നിന്നും ശാരീരികവും മാനസികവുമായിട്ടുള്ള പീഡനം സഹിക്കാതെയാണ് ആത്മഹത്യ ചെയ്തതെന്നും മരണത്തില്‍ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പൊലീസില്‍ ഐശ്വര്യയുടെ സഹോദരന്‍ പരാതി നല്‍കി.
വിവാഹം കഴിഞ്ഞതിനു ശേഷം ഒരു വര്‍ഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗന്‍സിലിംഗ് നടത്തി ഒരുമിച്ചു താമസിച്ച് വരുകയായിരുന്നുവെന്നും ഇതിനിടയിലും ഭര്‍തൃപീഡനം ഉണ്ടായിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചു.
ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അഭിഭാഷകനായ കണ്ണന്‍ നായരാണ് ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.
Keywords: news,Kerala,State,Kollam,Top-Headlines,Death,complaint,Police, Kollam: Girl found dead in Husband's housePowered by Info News For You

Comments
Post a Comment