Found Dead | പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: (www.kvartha.com) പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അത്തോളി ഗവ.ഹയര്‍സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കംപ്യൂടര്‍ സയന്‍സ് വിദ്യാര്‍ഥിനി ഖദീജ റെഹ്ശയെ (17) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അത്തോളി പറമ്പത്ത് ബശീറിന്റെ മകളാണ്. തിങ്കളാഴ്ച പുലര്‍ചെ 2.30 ഓടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചതായി കണ്ടത്. ഞായറാഴ്ച രാത്രി 11 മണിയോടെ മരണം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രണയ നൈരാശ്യമാണോ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.

Plus Two Student found dead hanged, Kozhikode, News, Dead, Hang Self, Police, Plus Two Student, Kerala

സംഭവത്തില്‍ കേസെടുത്ത അത്തോളി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Keywords: Plus Two Student found dead hanged, Kozhikode, News, Dead, Hang Self, Police, Plus Two Student, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?