Found dead | പറശ്ശിനിക്കടവില്‍ നിന്നും കാണാതായ വൃദ്ധ പുഴയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: (www.kvartha.com) മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പറശിനിക്കടവ് കോള്‍തുരുത്തിയില്‍ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തായപ്പത്ത് കാര്‍ത്യായനിയുടെ(80) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ചെയാണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കാര്‍ത്യായനിയെ കാണാതായത്.

തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിനിടെയാണ് കോള്‍തുരുത്തി പുഴയുടെ കരയില്‍ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തിയത്. ഇതോടെയാണ് ഇവര്‍ പുഴയില്‍ ചാടിയതാണെന്ന നിഗമനത്തിലെത്തിയത്.

തളിപ്പറമ്പ് സ്റ്റേഷന്‍ ഓഫിസര്‍ ടി അജയന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ മൃതദേഹം കണ്ടെത്തിയത്. പരേതനായ കടവന്‍ങ്കണ്ടി കണ്ണന്റെ ഭാര്യയാണ്.

മക്കള്‍: പ്രകാശന്‍, ബാലകൃഷ്ണന്‍, ലത. മരുമക്കള്‍: രമേശന്‍, ഉഷ, ധനജ. സംസ്‌ക്കാരം കോള്‍തുരുത്തി ശ്മശാനത്തില്‍.

Missing woman found dead in river, Kannur, News, Police Station, Dead Body, Police, Missing, Kerala

Keywords: Missing woman found dead in river, Kannur, News, Police Station, Dead Body, Police, Missing, Kerala.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?