Farmhouse | മുംബൈ നഗരത്തിന് സമീപം കോടികള്‍ വിലയുള്ള ഏകറുകണക്കിന് സ്ഥലം സ്വന്തമാക്കി കോഹ്‌ലിയും അനുഷ്‌കയും; ഫാം ഹൗസ് പണിയാനെന്ന് റിപോര്‍ട്
മുംബൈ: (www.kvartha.com) മുംബൈ നഗരത്തിന് സമീപം കോടികള്‍ മുടക്കി സ്ഥലം സ്വന്തമാക്കി ഇന്‍ഡ്യന്‍ ക്രികറ്റ് താരം വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മയും. 19.24 കോടി രൂപ ചെലവഴിച്ച് അലിബാഗിലെ സിറാദ് എന്ന ഗ്രാമത്തിലെ എട്ട് ഏകര്‍ ഭൂമിയാണ് കോലിയും അനുഷ്‌കയും വാങ്ങിയത്.
വിരാട് കോഹ്‌ലി യുഎഇയിലായതിനാല്‍ താരത്തിന്റെ സഹോദരന്‍ വികാസ് നേരിട്ടെത്തിയാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്. ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലാണ് ഇടപാടുകള്‍ നടന്നത്. ഇവിടെ ഫാം ഹൗസ് പണിയാനാണ് താരങ്ങളുടെ പദ്ധതിയെന്നും 3.35 കോടി രൂപ നികുതിയായി അടച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
മുംബൈയ്ക്കു സമീപമുള്ള അലിബാഗ് ബിസിനസുകാരുടേയും ക്രികറ്റ്, സിനിമാ താരങ്ങളുടേയും ഇഷ്ട കേന്ദ്രമാണ്. നിരവധി പ്രമുഖര്‍ ഇവിടെ സ്ഥലം വാങ്ങിക്കൂട്ടുകയാണെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപോര്‍ടുകള്‍.
ഏഷ്യാ കപില്‍ മികച്ച ഫോമിലാണ് വിരാട് കോലി ഇന്‍ഡ്യയ്ക്കായി കളിക്കുന്നത്. ഹോങ്കോങ്ങിനെതിരെ താരം അര്‍ധസെഞ്ചറി (59) നേടിയിരുന്നു. പാകിസ്താനെതിരെ 35 റന്‍സെടുത്തു. ഇന്‍ഡ്യന്‍ ടീമിന്റെ ഇന്‍ഗ്ലന്‍ഡ് പര്യടനത്തിന് പിന്നാലെ ക്രികറ്റില്‍നിന്ന് വിട്ടുനിന്ന കോഹ്‌ലി വലിയ ഇടവേളയ്ക്ക് ശേഷമാണ് ഏഷ്യാ കപ് കളിക്കാനെത്തിയത്. അവധിക്കാലം കോഹ്‌ലി കുടുംബത്തോടൊപ്പം യുകെയിലാണ് ചെലവഴിച്ചത്.
Powered by Info News For You

Comments
Post a Comment