Farmer Died | 'നിങ്ങളുടെ നിഷ്‌ക്രിയത്വം കാരണം ഞാന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായിരിക്കുന്നു'; പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്നതിന് പിന്നാലെ കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടെത്തി



പൂനെ: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേര്‍ന്നതിന് പിന്നാലെ മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടെത്തി. 42 കാരനായ ദശരത് കേദാരി ആണ് മരിച്ചത്. ഉള്ളിക്ക് കുറഞ്ഞ താങ്ങുവില ലഭിക്കാത്തതിന്റെ പേരില്‍ മോദിക്ക് കത്തെഴുതിവച്ചതിന് പിന്നാലെയാണ് യുവാവിന്റെ മരണം.

ശനിയാഴ്ച കീടനാശിനി കഴിച്ച് ദശരത് കേദാരി കുളത്തില്‍ ചാടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കേദാരി ഉള്ളി കൃഷി ചെയ്തിരുന്നു. എന്നാല്‍ വിളയ്ക്ക് തൃപ്തികരമായ വില ലഭിച്ചില്ല. ഇത്തവണ മികച്ച വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല. മഴക്കെടുതിയില്‍ ഉള്ളി നശിച്ചു, മാത്രമല്ല സോയാബീന്‍, തക്കാളി വിളകളിലും കേദാരിക്ക് നഷ്ടമുണ്ടായി.

മോദിക്ക് ജന്മദിനാശംസകള്‍ നേരുകയും ഉള്ളിക്കും മറ്റ് വിളകള്‍ക്കും താങ്ങുവില ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടുള്ള കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൃഷി ചെയ്യാന്‍ കടം വാങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ചും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

'താന്‍ ഒരു സഹകരണ സംഘത്തില്‍ നിന്ന് കടം വാങ്ങിയിരുന്നുവെന്ന് അദ്ദേഹം എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. കൃഷി ചൂതാട്ടമായി മാറിയെന്നും ഉള്ളി പോലുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് എംഎസ്പി നല്‍കണമെന്നും കര്‍ഷകന്‍ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെടുന്നുണ്ട്,' പൊലീസ് ഇന്‍സ്‌പെക്ടര്‍ ക്ഷീരസാഗര്‍ പറഞ്ഞു.

'നിങ്ങളുടെ നിഷ്‌ക്രിയത്വം കാരണം ഇന്ന് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ദയവായി ഞങ്ങളുടെ ന്യായമായ ഗ്യാരന്‍ഡീഡ് മാര്‍കറ്റ് വില ഞങ്ങള്‍ക്ക് തരൂ,' മറാത്തിയില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. ആത്മഹത്യാ കുറിപ്പില്‍ ഒപ്പിട്ട ശേഷം, കുറിപ്പിന്റെ അടിയില്‍ പ്രധാനമന്ത്രി മോദിക്ക് കേദാരി ജന്മദിനാശംസ നേര്‍ന്നിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുളത്തില്‍ ചാടുന്നതിന് മുമ്പ് അഴിച്ചുവച്ച വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് കേദാരിയുടെ ബന്ധുവാണ് പൊലീസിന് കൈമാറിയത്. 

News,National,India,Farmers,Death,Agriculture,Suicide,Police,Narendra Modi,Prime Minister,Letter,Top-Headlines,Shiv Sena, In Alleged Suicide Note, Farmer Seeks Guarantee On Crop Prices, Wishes PM


സോഷ്യല്‍ മീഡിയയില്‍ വൈറലായ ആത്മഹത്യാ കുറിപ്പില്‍, കടം കൊടുക്കുന്നവരുടെ ഭീഷണിയും സഹകരണ സംഘം ഉപയോഗിക്കുന്ന മോശം വാക്കുകളും കര്‍ഷകന്‍ പരാമര്‍ശിച്ചിട്ടുണ്ട്. നീതിക്കായി ആരെയാണ് സമീപിക്കേണ്ടതെന്ന് ചോദിച്ച കേദാരി, കര്‍ഷകരെപ്പോലെ ആരും ചൂതാട്ടം കളിക്കാറില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. കുറിപ്പ് കൈയക്ഷര വിദഗ്ധര്‍ക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. 

സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ തടയാനും മരിച്ച കര്‍ഷകന്‍ ദശരഥ് കേദാരിയുടെ പൂനെയിലെ ഗ്രാമം സന്ദര്‍ശിക്കാനും അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് ശിവസേന വക്താവായ കിഷോര്‍ തിവാരി പ്രധാനമന്ത്രിക്ക് കത്തയച്ചു. 

Keywords: News,National,India,Farmers,Death,Agriculture,Suicide,Police,Narendra Modi,Prime Minister,Letter,Top-Headlines,Shiv Sena, In Alleged Suicide Note, Farmer Seeks Guarantee On Crop Prices, Wishes PM

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?