Fact Check | ഓണാഘോഷത്തിന്റെ പേരിൽ കാസർകോട്ട് ഒരുവിഭാഗം സ്‌കൂൾ വിദ്യാർഥിനികളെ ആളുകൾ പരസ്യമായി അധിക്ഷേപിച്ചോ? സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവമറിയാം
കാസർകോട്: (www.kasargodvartha.com) സ്‌കൂളിൽ ഓണാഘോഷം നടത്തിയതിന്റെ പേരിൽ വിദ്യാർഥിനികളെ റോഡിൽ പരസ്യമായി അധിക്ഷേപിച്ചെന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ അടുത്തിടെ വൈറലായി. കേരളത്തിന് പുറത്തും വിവിധ തലക്കെട്ടുകൾ ചേർത്ത് ഈ വീഡിയോ പലരും ഷെയർ ചെയ്തു. യഥാർഥത്തിൽ കാസർകോട്ട് ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ?. സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ജില്ലാ കലക്ടറും പൊലീസ് മേധാവിയും.
എന്താണ് വീഡിയോയിൽ ഉള്ളത്?
കളർ വസ്ത്രങ്ങൾ ധരിച്ച ഒരുപറ്റം പെൺകുട്ടികൾ നിരനിരയായി റോഡിലൂടെ പോകുന്നതും മൂന്നോളം പുരുഷന്മാർ റോഡിരികിൽ ഉള്ളതും വീഡിയോയിൽ കാണാം. ഇതിനിടെ പെൺകുട്ടികളെ പുരുഷന്മാരിലൊരാൾ ലജ്ജയില്ലാത്തവർ എന്നൊക്കെ അധിക്ഷേപിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കേൾക്കാം. കാസർകോട്ടെ ഒരു സ്‌കൂളിൽ നടന്നതാണ് സംഭവമെന്നാണ് പ്രചാരണം.
സത്യാവസ്ഥ എന്ത്?
വീഡിയോ വസ്തുതാ പരിശോധന നടത്തിയതിന് ശേഷം ഇത് വ്യാജമാണെന്ന് കലക്ടറും ജില്ലാ പൊലീസ് മേധാവിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. 'കാസർകോട് ജില്ലയിലെ ഒരു സ്ഥാപനത്തിൽ ഓണം ആഘോഷിക്കാനെത്തിയ ഒരു വിഭാഗം വിദ്യാർഥിനികളെ അധിക്ഷേപിച്ചതായി സാമൂഹിക മാധ്യമത്തിൽ നടക്കുന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. വിദ്വേഷ പ്രചാരണത്തിന് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്', ജില്ലാ കലക്ടർ ഫേസ്ബുകിൽ കുറിച്ചു.
'ജില്ലയിലെ സമാധാന അന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ സാമൂഹ്യ വിരുദ്ധര്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ പ്രചാരണം നടത്തുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ഇത്തരക്കാരെ കണ്ടെത്തുന്നതിനായി സൈബര്‍ പട്രോളിംഗ് ശക്തമാക്കുന്നതിനും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടി ജില്ലാ പൊലീസ് മേധാവി സൈബര്‍ സെലിന് നിര്‍ദേശം നല്‍കി', ജില്ലാ പൊലീസിന്റെ ഫേസ്ബുകിൽ അധികൃതർ മുന്നറിയിപ്പ് നൽകി.
< !- START disable copy paste -->
Powered by Info News For You

Keywords: Onam celebration: Fact Check of Viral video, Kerala, Kasaragod, News, Top-Headlines, Onam-celebration, Fake, School, Social-Media, Road, District Collector, Police, Facebook.
Powered by Info News For You
.jpg)
Comments
Post a Comment