Europe | മുഖ്യമന്ത്രിയും വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപിലേക്ക്; യാത്ര ഒക്ടോബര്‍ ആദ്യവാരം
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപിലേക്ക് പോകുന്നു. ഒക്ടോബര്‍ ആദ്യവാരമാണ് യാത്ര. രണ്ടാഴ്ച നീളുന്ന യാത്രയാണ് തീരുമാനിച്ചിരിക്കുന്നത്.
വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചുവെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോകിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും.
നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതര്‍ലന്‍ഡ് സ്വീകരിച്ച മാര്‍ഗങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രിയും സംഘവും യൂറോപ് സന്ദര്‍ശിച്ചിരുന്നു. പ്രളയത്തെ നേരിടാന്‍ ഡച് മാതൃകയായ റൂം ഫോര്‍ റിവര്‍ പോലുള്ള പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന് അന്ന് പറഞ്ഞിരുന്നു.
ചിലപ്പോള്‍ കൂടുതല്‍ മന്ത്രിമാരും സംഘത്തിലുണ്ടാകാന്‍ സാധ്യതയുണ്ട്. എത്ര മന്ത്രിമാരുണ്ടാകുമെന്ന കാര്യത്തില്‍ പൊതുഭരണവകുപ്പ് സ്ഥിരീകരണം നടത്തിയിട്ടില്ല. യാത്ര അനുമതിക്കായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. അംബാസഡര്‍മാരുമായും ചര്‍ച നടത്തിയിട്ടുണ്ട്.
Keywords: CM Pinarayi Vijayan and V Sivankutty may visit Europe, Thiruvananthapuram, News, Politics, Education, Flood, Chief Minister, Kerala.
Powered by Info News For You

Comments
Post a Comment