Dead Body Found | ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ യുവതിയുടെ അഴുകിയ മൃതദേഹം; കഴിഞ്ഞമാസം കാണാതായ 30 കാരിയുടേതെന്ന് സംശയം
തിരുവനന്തപുരം: (www.kasargodvartha.com) വെമ്പായത്ത് കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വേറ്റിനാട് ശാന്തി മന്ദിരത്തിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വേറ്റിനാട് സ്റ്റീഫന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് സംഭവം.
ആഗസ്റ്റ് 30ന് കാണാതായ വട്ടപ്പാറ സ്വദേശി അനൂജയുടേതാകാം (26) മൃതദേഹമെന്നാണ്, ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംശയിക്കുന്നത്. സെപ്റ്റംബര്‍ നാലിന് വിവാഹം ഉറപ്പിച്ചിരിക്കെയാണ് അനൂജയെ കാണാതായത്. പൂര്‍ണമായി അഴുകിയ നിലയിലായിരുന്ന മൃതദേഹം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: news,Kerala,State,Top-Headlines,Dead body,Death,Police, hospital, Thiruvananthapuram: Woman's dead body found in wellPowered by Info News For You

Comments
Post a Comment