Bharat Jodo Yatra | രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പാറശാലയില്‍ എത്തി; കെപിസിസി, ഡിസിസി ഭാരവാഹികളും എംപിമാരും എംഎല്‍എമാരും ചേര്‍ന്ന് നല്‍കിയത് വന്‍ വരവേല്‍പ്; ഒപ്പം കേരളീയ വേഷമണിഞ്ഞ വനിതകളും പഞ്ചവാദ്യവും
പാറശാല: (www.kvartha.com) രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ വന്‍ വരവേല്‍പ്. രാവിലെ ഏഴുമണിക്ക് യാത്ര പാറശാലയില്‍ എത്തി. കേരളീയ വേഷമണിഞ്ഞ വനിതകളും പഞ്ചവാദ്യവും യാത്രയെ വരവേറ്റു. കെപിസിസി, ഡിസിസി ഭാരവാഹികളും എംപിമാരും എംഎല്‍എമാരും ചേര്‍ന്നാണ് രാഹുലിനെ കേരളത്തിലേക്ക് സ്വീകരിച്ചത്.
മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും യാത്രയെ അനുഗമിക്കുന്നുണ്ട്. യാത്രയുടെ ആദ്യ പാദം ഊരൂട്ടുകാല മാധവി മന്ദിരം വരെയാണ്. മഹാത്മാഗാന്ധിയുടെ സുഹൃത്തായിരുന്ന ഡോ.ജി രാമചന്ദ്രന്റെ വീടാണ് മാധവി മന്ദിരം. കന്യാകുമാരി യാത്രയ്ക്കിടെ 1932ല്‍ ഗാന്ധിജി ഈ വീട്ടിലെത്തിയിരുന്നു. അവിടുത്തെ ഗാന്ധി മ്യൂസിയം രാഹുല്‍ സന്ദര്‍ശിക്കും.
പ്രമുഖ ഗാന്ധിയന്മാരായ ഗോപിനാഥന്‍ നായരും കെ ഇ മാമനും അവസാന നാളുകള്‍ ചെലവഴിച്ച നിംസ് ആശുപത്രി വളപ്പിലെ സ്തൂപം രാഹുല്‍ഗാന്ധി അനാഛാദനം ചെയ്യും.
Keywords: Congress' Bharat Jodo Yatra led by Rahul Gandhi enters its Kerala leg, Thiruvananthapuram, News, Congress, Trending, Rahul Gandhi, Politics, Kerala.
Powered by Info News For You

Comments
Post a Comment