Arrested | മലഞ്ചരക്ക് കടയില്‍ നിന്നും സ്ഥിരം തേങ്ങ മോഷണം: ഒടുവില്‍ കള്ളനെ കയ്യോടെ പിടികൂടി പൊലീസ്
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ നഗരത്തിലെ മലഞ്ചരക്ക് കടയില്‍നിന്ന് സ്ഥിരമായി തേങ്ങ മോഷ്ടിച്ചിരുന്ന യുവാവ് ഒടുവില്‍ കുടുങ്ങി. പയ്യന്നൂര്‍ പെരുമ്പയിലെ വ്യാപാര സ്ഥാപനത്തിന്റെ മുന്നില്‍ സൂക്ഷിച്ച 3,500 രൂപയോളം വിലവരുന്ന തേങ്ങ മൂന്നുദിവസങ്ങളിലായി മോഷണം നടത്തിയതിന് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷൈജു ജോസഫാണ് (30) പിടിയിലായത്.
പെരുമ്പ മാര്‍കറ്റിന് സമീപത്തെ എടാട്ട് സ്വദേശി ടി വി ഷൈജുവിന്റെ മലഞ്ചരക്ക് കടയുടെ മുന്നിലെ ചാക്കില്‍ സൂക്ഷിച്ചിരുന്ന പൊതിച്ച തേങ്ങയാണ് മോഷണം പോയത്. കഴിഞ്ഞ രണ്ടുദിവസം തുടര്‍ചയായി ഇതേ രീതിയില്‍ മോഷണം നടന്നിരുന്നു. സ്ഥിരമായി കടയുടെ സമീപത്ത് ഇയാളെ കണ്ടതായ ഓര്‍മ വന്നതിനാല്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂര്‍ എസ് ഐ കെ വി മുരളിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഷൈജു കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് കടയില്‍ കൊണ്ടുവന്ന് തെളിവെടുത്ത് വില്‍പന നടത്തിയ മോഷണമുതല്‍ പൊലീസ് കണ്ടെത്തി. ഇയാളെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Coconut thief caught by police, Kannur, News, Robbery, Police, Arrested, Kerala.
Powered by Info News For You

Comments
Post a Comment