Arrested | 'വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം; ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റി, മുടി മുറിച്ചു'; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: (www.kvartha.com) കലഞ്ഞൂരില്‍ ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ഏലക്കുളം സ്വദേശി സന്തോഷിനെ അടൂരില്‍നിന്ന് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന സന്തോഷ്, വിദ്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് വടിവാള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിദ്യയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് പരിസരവാസികളെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. വിദ്യയുടെ ഒരു കൈമുട്ടും കൈപ്പത്തിയും അറ്റു. മുടിയും പ്രതി മുറിച്ചു മാറ്റിയെന്നും വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയില്‍ യുവതിയുടെ അച്ഛന്‍ വിജയനും പരുക്കേറ്റെന്നും ബന്ധുക്കള്‍ പറഞ്ഞു. നിലവിളി കേട്ട് എത്തിയപ്പോള്‍ സന്തോഷ് വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.
Keywords: News,Kerala,State,attack,Crime,Injured,Case,Police,Family,Husband,Wife,Local-News, Pathanamthitta: Man Arrested for Assaulting woman
Powered by Info News For You

Comments
Post a Comment