Arrested | വ്യാജ ഇന്ധനം വില്‍പന നടത്തിയെന്ന കേസ്; സഊദിയില്‍ ഗ്യാസ് സ്‌റ്റേഷന്‍ ഉടമ അറസ്റ്റില്‍

റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ വ്യാജ ഇന്ധനം വില്‍പന നടത്തിയെന്ന കേസില്‍ ഗ്യാസ് സ്‌റ്റേഷന്‍ ഉടമയെ വാണിജ്യ മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്തു. വാണിജ്യ വഞ്ചന നിയമ പ്രകാരമാണ് ഇയാളെ ജിസാന്‍ മേഖലയിലെ ക്രിമിനല്‍ കോടതി വിധിക്ക് ശേഷം അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിക്കെതിരെ പിഴ വിധിച്ചിട്ടുണ്ട്.

തനിക്കെതിരെ പുറപ്പെടുവിച്ച വിധി ഇയാള്‍ സ്വന്തം ചെലവില്‍ രണ്ട് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പരിശോധനയില്‍ ഇന്ധനത്തില്‍ മറ്റ് വസ്തുക്കള്‍ കലര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Riyadh, news, Gulf, World, Top-Headlines, Crime, arrest, case, court, Saudi: MOC defames owner of gas station for selling fake fuel.

അതേസമയം വാണിജ്യ വിരുദ്ധ തട്ടിപ്പിന് രണ്ടു ദശലക്ഷം റിയാല്‍ വരെ പിഴയോ മൂന്നു വര്‍ഷം തടവും അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷയായി ലഭിക്കുക. ഇതിന് പുറമെ നിയമലംഘകരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും സഊദി പൗരന്മാര്‍ അല്ലാത്തവരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനും വ്യവസ്ഥയുണ്ട്.

Keywords: Riyadh, news, Gulf, World, Top-Headlines, Crime, arrest, case, court, Saudi: MOC defames owner of gas station for selling fake fuel.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?