Arrested | യുഎഇയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്ന സംഭവം; 2 പേര്‍ അറസ്റ്റില്‍

റാസല്‍ഖൈമ: (www.kasargodvartha.com) യുഎഇയിലെ റാസല്‍ഖൈമയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്ന സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രികന്‍ വംശജരാണ് അറസ്റ്റിലായത്. രാത്രികാലങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. കടയുടെ വാതിലുകളും മറ്റും തകര്‍ത്ത് അകത്ത് കയറിയാണ് കവര്‍ച നടത്തിയതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഓപറേഷന്‍ റൂമിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉടന്‍ പ്രത്യേക സംഘം രൂപവൽകരിച്ച് അന്വേഷണമാരംഭിക്കുകയായിരുന്നു. റെകോര്‍ഡ് സമയത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ സംഘത്തിന് സാധിച്ചു. മോഷണം നടത്താനുപയോഗിച്ച ആയുധങ്ങളെല്ലാം പിടിച്ചെടുത്തു. പ്രതികളെ പബ്ലിക് പ്രോസിക്യൂടര്‍ ഓഫീസിന് കൈമാറി.

News, Gulf, World, UAE, Police, Crime, Robbery, UAE: Police arrest two in record time for robbing stores.

Keywords: News, Gulf, World, UAE, Police, Crime, Robbery, UAE: Police arrest two in record time for robbing stores.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?