Arrested | ഏവിയേഷന്‍ വിദ്യാര്‍ഥി ഉള്‍പെടെ 2 പേര്‍ എംഡിഎംഎയുമായി പിടിയില്‍


പൊന്‍കുന്നം: (www.kvartha.com) വിദ്യാര്‍ഥി ഉള്‍പെടെ രണ്ടുപേര്‍ എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലായി. എറണാകുളത്ത് ഏവിയേഷന്‍ കോഴ്‌സ് പഠിക്കുന്ന അബിന്‍ വി തോമസ് (22), അലന്‍ ജെ ജോസഫ് എന്നിവരാണ് 3.75 ലക്ഷം രൂപ വില വരുന്ന രാസലഹരിയുമായി അറസ്റ്റിലായത്. 

ഒന്നിനു രാത്രി എക്‌സൈസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ എരുമേലി മണിപ്പുഴയ്ക്ക് സമീപം കണ്ട അലനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഇയാളുടെ പക്കല്‍ രാസലഹരി കണ്ടെത്തിയതെന്നും പിന്നീടാണ് അബിനെ പിടികൂടിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

News,Kerala,State,Drugs,Arrested,Local-News,Students, Two persons including aviation student arrested with MDMA


പഠനത്തിനായി താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്നാണ് 30 ഗ്രാം കഞ്ചാവുമായിട്ട് അബിനെ പിടികൂടിയതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. എക്‌സൈസ് സിഐ എസ് നിജു മോന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടോജോ ടി ഞള്ളിയില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ് വികാസ്, അഫ്‌സല്‍ കരീം, ടി വി ശ്രീദേവി, സി അഞ്ജു, എം കെ മുരളീധരന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Keywords: News,Kerala,State,Drugs,Arrested,Local-News,Students, Two persons including aviation student arrested with MDMA

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?