Apple IPhone | ആപിളിന്റെ ഐഫോൺ 14 സീരീസ് ഇൻഡ്യയിൽ നിർമിക്കും; നിർമാണം നടക്കുന്നത് ഇവിടെ; സ്ഥിരീകരിച്ച് കംപനി

ന്യൂഡെൽഹി: (www.kvartha.com) ആപിളിന്റെ മുൻനിര ഉപകരണമായ ഐഫോൺ 14 സീരീസ് ഇൻഡ്യയിൽ നിർമിക്കും.

തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള കരാർ-നിർമാതാക്കളായ ഫോക്‌സ്‌കോണിന്റെ ഫാക്ടറിയിലാണ് ഉപകരണങ്ങൾ ഇൻഡ്യയിൽ നിർമിക്കുന്നതെന്ന് കംപനി സ്ഥിരീകരിച്ചു. ഐഫോൺ നിർമിക്കാൻ ആപിളിന് വിസ്‌ട്രോൺ, ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നീ മൂന്ന് ആഗോള പങ്കാളികളുണ്ട് .            
                  
Apple Now Manufacturing IPhone 14 In India, newdelhi,News,Top-Headlines,Latest-News,Apple IPhone.,India,Gadgets,Technology.

അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മെയ്ഡ്-ഇൻ-ഇൻഡ്യ ഐഫോൺ 14 പ്രാദേശിക ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇൻഡ്യയിൽ നിർമിക്കുന്ന ഫോണുകൾ ഇൻഡ്യൻ വിപണിക്കും കയറ്റുമതിക്കും വേണ്ടിയുള്ളതായിരിക്കും. ഐഫോൺ 14 ഇൻഡ്യയിൽ നിർമിക്കുന്നതിൽ ഞങ്ങൾ ആവേശത്തിലാണെന്ന് ആപിൾ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപോർട് ചെയ്തു

ഏറെ നാളായി ഐഫോണിന്റെ ഉത്പാദനം ചൈനയ്ക്ക് പുറത്ത് വ്യാപിപ്പിക്കാൻ ആപിൾ ശ്രമിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. 2025-ഓടെ ചൈനയ്ക്ക് പുറത്ത് മാക്, ഐപാഡുകൾ, ആപിൾ വാച്ച്, എയർപോഡുകൾ എന്നിവയുടെ ഉത്പാദനം 25 ശതമാനം വർധിപ്പിക്കാൻ ആപിൾ പദ്ധതിയിടുന്നതായി വിദഗ്ധർ പറയുന്നു.

കാലിഫോർണിയയിലെ കുപെർടിനോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപിൾ 2017-ൽ ഐഫോൺ എസ്ഇ ഉപയോഗിച്ച് ഇൻഡ്യയിൽ ഐഫോണുകൾ നിർമിക്കാൻ തുടങ്ങിയിരുന്നു. ഐഫോൺ 14 സീരീസിലും പ്രോ സീരീസിലുമുള്ള മൊത്തം നാല് ഐഫോണുകൾ സെപ്റ്റംബർ ഏഴിനാണ് ആപിൾ പുറത്തിറക്കിയത്.

Keywords: Apple Now Manufacturing IPhone 14 In India, newdelhi,News,Top-Headlines,Latest-News,Apple IPhone.,India,Gadgets,Technology.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?