Accidental Death | സ്‌കൂടറില്‍ ട്രക് ഇടിച്ച് മലയാളി വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം; അപകടത്തിന് ഇടയാക്കിയ വാഹനം നിര്‍ത്താതെ പോയതായി പരാതി




പുനെ: (www.kvartha.com) വാഹനാപകടത്തില്‍ മലയാളി വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. മംഗ്‌ളൂറു ചിറയില്‍ ജോണ്‍ തോമസിന്റെയും യാക്കോബായ സഭാ കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ ഐറേനിയസിന്റെ സഹോദരി ഉഷയുടെയും മകള്‍ ജെയ്ഷ (27) ആണ് മരിച്ചത്. 

News,National,India,Accident,Accidental Death,Funeral,Doctor, Pune: Woman doctor died in accident


വീട്ടില്‍ നിന്നു ക്ലിനികിലേക്ക് സ്‌കൂടറില്‍ പോകവേയാണ് സംഭവം നടന്നത്. അപകടത്തിന് ശേഷം ട്രക് നിര്‍ത്താതെ പോയതായി പരാതിയുണ്ട്. സംസ്‌കാരം ഉച്ചയ്ക്ക് മംഗ്‌ളൂറിലെ വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം ജെപ്പു സെന്റ് ആന്റണീസ് യാക്കോബായ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. ഭര്‍ത്താവ് പുണെ പിംപ്രി നിവാസിയായ മാളിയേക്കല്‍ റിമിന്‍ ആര്‍ കുര്യാക്കോസ്.

Keywords: News,National,India,Accident,Accidental Death,Funeral,Doctor, Pune: Woman doctor died in accident

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?