Accidental Death | പുലര്‍ചെ റോഡരികില്‍ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി 4 പേര്‍ക്ക് ദാരുണാന്ത്യം; 2 പേരുടെ നില ഗുരുതരം


ന്യൂഡെല്‍ഹി: (www.kvartha.com) റോഡരികില്‍ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി നാല് പേര്‍ക്ക് ദാരുണാന്ത്യം. ഡെല്‍ഹിയിലെ സീമാപുരിയില്‍ പുലര്‍ചെയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കരിം (52), ഛോട്ടേ ഖാന്‍ (25), ഷാ ആലം (38), രാഹു (45) എന്നിവരാണ് മരിച്ചത്. 16 കാരനായ മനീഷ്, പ്രദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. റോഡ് ഡിവൈറിനരികെ ഉറങ്ങിക്കിടന്നവരാണ് മരിച്ചത്.

News,National,India,Death,Accident,Accidental Death,Local-News,Road, Vehicles,Police,Injured,hospital, Speeding Truck Runs Over People Sleeping On Delhi Road Divider, 4 Died


ഡെല്‍ഹി ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ബസ് ഡിപോയ്ക്ക് സമീപമാണ് ദാരുണ സംഭവം നടന്നത്. ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ ട്രക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിന് ശേഷം ഡ്രൈവര്‍ ട്രകുമായി ഓടി രക്ഷപ്പെട്ടതായും ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Keywords: News,National,India,Death,Accident,Accidental Death,Local-News,Road, Vehicles,Police,Injured,hospital, Speeding Truck Runs Over People Sleeping On Delhi Road Divider, 4 Died

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?