Accidental Death | ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് ഇരുമ്പുഷീറ്റ് റോഡിലേക്ക് തെറിച്ചുവീണ് വഴിയാത്രക്കാരായ 2 പേര്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: (www.kvartha.com) ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് ഇരുമ്പുഷീറ്റ് റോഡിലേക്ക് തെറിച്ചുവീണ് അപകടം. വഴിയാത്രക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പുന്നയൂര്‍ക്കുളം അകലാട് മഠത്തിപ്പറമ്പില്‍ മുഹമ്മദാലി ഹാജി (70), കിഴക്കേ തലക്കല്‍ ഷാജി (40) എന്നിവരാണ് മരിച്ചത്.
രാവിലെ 7ന് അകലാട് സ്‌കൂളിന് സമീപമെത്തിയപ്പോഴാണ് ദാരുണസംഭവം നടന്നത്. ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ റോഡിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോയ ഗാല്‍വനൈസഡ് അലുമിനിയം ഷീറ്റുകളുടെ കെട്ട് പൊട്ടിയാണ് അപകടം.
ഈ സമയം, പ്രഭാത നമസ്‌കാരം കഴിഞ്ഞ് ബന്ധുവീട്ടിലേക്ക് പോകാന്‍ റോഡിന് കിഴക്കുഭാഗത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന മുഹമ്മദാലി ഇതേ ദിശയിലേക്ക് പോവുകയായിരുന്ന ഷാജിയുടെ സ്‌കൂടറില്‍ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ തല്‍ക്ഷണം മരിച്ചു.
Powered by Info News For You

Comments
Post a Comment