Accident | തെരുവുനായ കുറുകെ ചാടി; ഓടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
തൃശൂര്‍: (www.kvartha.com) പട്ടിക്കാട് മുടിക്കോട് സെന്ററില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൂവഞ്ചിറ പുത്തന്‍പുരയ്ക്കല്‍ ശ്രീധരന്റെ മകന്‍ സന്തോഷ് (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ വരികയായിരുന്ന ഓടോറിക്ഷയ്ക്ക് മുന്നിലേക്ക് ബസ് സ്റ്റോപിന് സമീപം നിന്നിരുന്ന തെരുവുനായ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകടത്തില്‍ സാരമായ പരിക്കുകളോടെ സന്തോഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓടോറിക്ഷയുടെ അടിയില്‍ കുടുങ്ങിയ സന്തോഷിനെ നാട്ടുകാര്‍ വാഹനം ഉയര്‍ത്തിയാണ് പുറത്തെടുത്തതെന്ന് പൊലീസ് പറഞ്ഞു. അമ്മ: ജാനകി. ഭാര്യ: ഷിംജ. മക്കള്‍: ആദിത്യ, ആദിദേവ്.
Keywords: Thrissur, News, Kerala, Accident, Death, Auto Driver, Dog, hospital, Thrissur: Autorickshaw river died in road accident.
Powered by Info News For You

Comments
Post a Comment