Youth Arrested | 'പൊലീസിന്റെ വേഷം ധരിച്ച് സ്റ്റേഷന് സമീപം നിന്ന് മാസ്‌കിനും ഹെല്‍മെറ്റിനും പിഴയിടല്‍'; തട്ടിപ്പ് നടത്തിയ യുവാവിനെ മഫ്തിയിലെത്തി കയ്യോടെ പിടികൂടി


പത്തനംതിട്ട: (www.kvartha.com) തിരുവല്ലയില്‍ പൊലീസിന്റെ വേഷം ധരിച്ച് യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. അനീഷ് പിബി എന്നയാളാണ് പിടിയിലായത്. പരുമല-പുളിക്കീഴ് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. പ്രധാനമായും വാഹന യാത്രക്കാരും കാല്‍നടയാത്രക്കാരുമാണ് ഇയാളുടെ തട്ടിപ്പിനിരയായത്. 

അറസ്റ്റിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കാക്കി പാന്റും കറുത്ത ഷൂസും ധരിച്ച് സ്റ്റേഷന് സമീപത്ത് തമ്പടിച്ചിരുന്ന അനീഷ് വഴിയാത്രക്കാരെയും വാഹനയാത്രികരെയുമാണ് പ്രധാനമായും ഉന്നമിട്ടത്. മാസ്‌ക് ധരിക്കാത്തവരെയും ഹെല്‍മെറ്റ് വയ്ക്കാത്തവരെയും മദ്യപിച്ച് എത്തുന്നവരെയും പിന്തുടര്‍ന്നെത്തി പണവും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി.

News,Kerala,State,Pathanamthitta,Youth,Arrested,Police,Local-News, Pathanamthitta: Youth arrested for defrauding


തട്ടിപ്പിനിരയായ മൂന്ന് പേര്‍ ഇതിനോടകം അനീഷിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ ഇയാളെ ദിവസങ്ങളോളം പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പുളിക്കീഴ് കേന്ദ്രീകരിച്ച് നിലയുറപ്പിച്ച മഫ്തി സംഘം ചൊവ്വാഴ്ചയാണ് ഇയാളെ വലയിലാക്കിയത്.

Keywords: News,Kerala,State,Pathanamthitta,Youth,Arrested,Police,Local-News, Pathanamthitta: Youth arrested for defrauding

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?