Two Arrested | ഓടോറിക്ഷാ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; 2 പേര്‍ അറസ്റ്റില്‍
ചിങ്ങവനം: (www.kvartha.com) ഓടോറിക്ഷാ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലകുന്നം ചെങ്ങാട്ടുപറമ്പില്‍ വീട്ടില്‍ അജിത് ജോബി (21), ചങ്ങനാശ്ശേരി പുഴവാത് പാരയില്‍ വീട്ടില്‍ വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. അതേസമയം സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. മധ്യവയസ്‌കന്‍ ഓടിച്ചിരുന്ന ഓടോറിക്ഷയുടെ പിന്നില്‍ പ്രതികളടക്കം മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂടര്‍ ഇടിക്കുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇവര്‍ ഓടോറിക്ഷാ ഡ്രൈവറെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ചിങ്ങവനം എസ്എച്ഒ ടി ആര്‍ ജിജു, എസ്‌ഐമാരായ എം അനീഷ്‌കുമാര്‍, റെജിമോന്‍ ടി ഡി, സിപിഒമാരായ സുനില്‍കുമാര്‍, സലമോന്‍, മണികണ്ഠന്‍, എസ് സതീഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
Keywords: Kerala, Arrest, Arrested, Case, Police, Murder attempt case; Two arrest.
Powered by Info News For You

Comments
Post a Comment