Train Journey | കണ്ണൂർ - മംഗ്ളുറു റൂടിൽ പഴഞ്ചൻ ട്രെയിനുമായി മെമു സർവീസ്; യാത്രക്കാർക്ക് ശുഭയാത്രയ്ക്ക് പകരം ദുരിതയാത്ര
കണ്ണൂർ: (www.kvartha.com) കണ്ണൂരിൽ നിന്നും മംഗ്ളൂറിലേക്ക് സഞ്ചരിക്കുന്നവരുടെ ഏറെ കാലത്തെ മുറവിളിക്കൊടുവില്‍ കണ്ണൂര്‍ - മംഗ്ളുറു പാതയില്‍ അനുവദിച്ച മെമു യാത്രക്കാര്‍ക്കിപ്പോള്‍ നല്‍കുന്നത് തീരാ ദുരിതമെന്ന് പരാതി. തുടക്കത്തില്‍ ഓടിയിരുന്ന പുത്തന്‍ മെമു പിന്‍വലിച്ച റെയില്‍വേ ഏറെ പഴക്കം ചെന്ന ട്രെയിനാണ് ഇപ്പോള്‍ ഓടിക്കുന്നത്. ആദ്യ ആഴ്ച മാത്രമായിരുന്നു പുതിയ ട്രെയിന്‍ ഓടിച്ചത്. പിന്നീട് യാത്രക്കാരെ കബളിപ്പിച്ചു കൊണ്ടു അതു പിൻവലിക്കുകയായിരുന്നു.
ഇപ്പോള്‍ ഓടുന്ന മെമുവിന്റെ കംപാർടുമെന്റിലെ പ്ലാറ്റ് ഫോം പോലും തുരുമ്പിച്ച് ദ്വാരം വീണതാണ്. മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ മധ്യഭാഗത്തോ, പിറകിലോ ഉള്ള കോചിലേക്ക് പോകണം. ഇതുകാരണം സ്ത്രീകളും വിദ്യാർഥികളും ഏറെ ദുരിതമനുഭവിക്കുകയാണ്. രാവിലെയും വൈകുന്നേരവും സര്‍കാര്‍ ജീവനക്കാരും വിദ്യാർഥികളും സാധാരണക്കാരായ യാത്രക്കാരും ഉള്‍പെടെ നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ട്രെയിനാണ് മെമു. മംഗ്ളൂറിലെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പോകുന്ന രോഗികളും ആശ്രയിക്കുന്നത് ഈ ട്രെയിനിനെ തന്നെയാണ്.
ഇപ്പോൾ സർവീസ് നടത്തുന്ന പഴഞ്ചൻ എന്‍ജിന്‍ ഇടയ്ക്കിടെ പണിമുടക്കാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ വലയുകയാണ്. എന്നും രാവിലെ 7.40 ന് പുറപ്പെട്ട് 10.55 ന് മംഗ്ളൂറിലെത്തുന്ന വിധമാണ് മെമുവിന്റെ ഓട്ടം ക്രമീകരിച്ചിരുന്നത്. വൈകുന്നേരം 5.05 ന് പുറപ്പെട്ട് 7.32 നാണ് കണ്ണൂരിലെത്തും. കഴിഞ്ഞ ദിവസം രാവിലെ എന്‍ജിന്‍ തകരാര്‍ കാരണം ഒരു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ കാസര്‍കോട് എത്തിയത്. ഇതു കാരണം യാത്രക്കാർ ഏറെയും പെരുവഴിയിലായി. കൊട്ടിഘോഷിച്ചാണ് ബിജെപി നേതാക്കൾ ഉൾപെടെ മെമുവിന്റെ ആദ്യ സർവീസ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഉത്സവാന്തരീക്ഷത്തിൽ നടത്തിയെങ്കിലും ഇപ്പോൾ പഴഞ്ചൻ ട്രെയിൻ ഓടിച്ചു റെയിൽവെ യാത്രക്കാരെ കബളിപ്പിക്കുമ്പോൾ അവർക്ക് മിണ്ടാട്ടം മുട്ടിയോയെന്നാണ് ട്രെയിൻ യാത്രക്കാർ ചോദിക്കുന്നത്.
Powered by Info News For You

Keywords: MEMU service with old train on Kannur - Mangaluru route, Kerala, Kannur, Mangalore, News, Top-Headlines, Train, Railway, BJP, Railway station.
Powered by Info News For You
.jpg)
Comments
Post a Comment