Threats | കണ്ണൂരിലെ ലഹരിക്കേസ്: പരാതിക്കാരിയായ വിദ്യാര്‍ഥിനിക്കും കുടുംബത്തിനും ഭീഷണി
കണ്ണൂര്‍: (www.kvartha.com) 14-കാരിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന സംഭവത്തില്‍ കുടുംബത്തിന് നേരെ ഭീഷണിയെന്ന് പരാതി. കുറ്റാരോപിതനായ 16 വയസുകാരന്റെ സഹോദരന്‍ തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പിതാവിന്റെ പരാതി. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് 16 വയസുകാരനെ അറസ്റ്റു ചെയ്തപ്പോഴാണ് ഭീഷണി ഫോണ്‍ കോള്‍ വന്നതെന്നും പരാതിയില്‍ പറയുന്നു.
കുറ്റാരോപിതനായ 16 വയസുകാരന്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. പൊലീസിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് പെണ്‍കുട്ടിയുടെ പിതാവ് ഉന്നയിക്കുന്നത്. ഈ വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് കുറ്റാരോപിതനായ വിദ്യാര്‍ഥിയുടെ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ് തയാറാവുന്നില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.
പൊലീസിന്റെ ഭാഗത്തു നിന്നും നമ്മള്‍ക്ക് ഒരു പോസറ്റീവ് മറുപടിയല്ല ലഭിക്കുന്നത്. സിറ്റി, കക്കാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വിദ്യാര്‍ഥികളെ ലഹരിക്കെണിയില്‍ കുരുക്കുന്ന മയക്കുമരുന്ന് റാകറ്റ് പ്രവര്‍ത്തിക്കുന്നത്. ഈ 16 വയസുകാരന് കൂട്ടുകാര്‍ കുറവാണ്. 25 വയസിന് മുകളിലുള്ള യുവാക്കളാണ് വിദ്യാര്‍ഥിയുടെ കൂട്ടുകാര്‍.
വിദ്യാര്‍ഥിയുടെ സഹോദരനും മയക്കുമരുന്ന് ഇടപാടില്‍ പങ്കുണ്ടെന്നും പൊലീസ് കേസ് വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. പരാതി നല്‍കിയ പെണ്‍കുട്ടിയെ പൊലീസ് മാനസികമായി പീഡിപ്പിക്കുകയാണ്. കുട്ടിയുടെ മൊഴി അന്ന് വിശദമായി പൊലീസെടുത്തതാണ്. വീണ്ടും മൊഴി നല്‍കാന്‍ വിളിപ്പിച്ചിരിക്കുകയാണ്.
11 പെണ്‍കുട്ടികള്‍ കൂടി പീഡിപ്പിക്കപ്പെട്ടുവെന്ന കാര്യം അറിയാനാണ് വിളിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ഈ കാര്യം പരാതിക്കാരിയായ മകളോട് പറഞ്ഞത് അവളുടെ കൂട്ടുകാരികളാണ്. പൊലീസിനെന്തെങ്കിലും സംശയമുണ്ടെങ്കില്‍ കേസില്‍ അറസ്റ്റു ചെയ്ത വിദ്യാര്‍ഥിയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയാണ് വേണ്ടത്. ഭീഷണി കാരണം കണ്ണൂരില്‍ നിന്നും മാറി നില്‍ക്കുന്ന കുടുംബം പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വേണ്ടി മടങ്ങിവരികയായിരുന്നു.
Keywords: Drug case in Kannur: Threats to the complainant student and her family, Kannur, News, Drugs, Allegation, Complaint, Police, Kerala.
Powered by Info News For You

Comments
Post a Comment