Surgeon arrested | ‘ഹെര്‍ണിയ ഓപറേഷന് കൈക്കൂലിയായി ആവശ്യപ്പെട്ടത് 5000 രൂപ: സ്വാതന്ത്ര്യദിനത്തില്‍ 2000 നല്‍കി: ശേഷിച്ച മൂവായിരത്തിനായി കൈനീട്ടിയപ്പോള്‍ വിജിലന്‍സ് പിടിയിൽ’‍; അറസ്റ്റിലായത് താലൂക് ആശുപത്രിയിലെ സര്‍ജന്‍

/ അജോ കുറ്റിക്കൻ

കോട്ടയം: (www.kvartha.com)
ഹർണ്യ ഓപറേഷനായി എത്തിയ രോഗിയുടെ ബന്ധുവിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിലെ സർജനെ വിജിലൻസ് സംഘം പിടികൂടി. കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിലെ സർജൻ മുണ്ടക്കയം സ്വദേശി ഡോ. സുജിത് കുമാറിനെയാണ് വിജിലൻസ് എസ് പി വിജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇദ്ദേഹത്തിന്റെ വസതിയ്ക്കു സമീപത്തെ കൺസൾടിങ് മുറിയിൽ നിന്നും വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
  
Kottayam, Kerala, News, Top-Headlines, Health, Treatment, Cash, Bribe Scam, Vigilance, Vigilance case, Arrest, Hospital, Govt-Doctors, Doctor, Bribery; Taluk hospital surgeon arrested.

സ്വാതന്ത്ര്യദിനത്തിലാണ് ഹർണ്യ ഓപറേഷനായി മുണ്ടക്കയം സ്വദേശി ഡോക്ടറുടെ വീട്ടിൽ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്ടർ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് പരാതി. തുടർന്ന്, 20ന് കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം ഡോക്ടർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. ഇതേ തുടർന്നാണ് രോഗിയുടെ മകൻ വിജിലൻസ് എസ്പിക്ക് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

തുടർന്ന്, വിജിലൻസ് റേൻജ് ഡിവൈഎസ്പി പിവി മനോജ്കുമാറും സംഘവും ചേർന്നാണ് ഡോക്ടറെ പിടികൂടിയത്. മുമ്പ് ജോലി ചെയ്തിരുന്ന ഇടുക്കി ജില്ലയിലെ വണ്ടൻമേട് ആശുപത്രിയിലും ഇദ്ദേഹത്തിനെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡോക്ടറുടെ കൺസൾടേഷൻ മുറിയിൽ നിന്നാണ് വിജിലൻസ് സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?