Students Hospitalized | ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി ; അസ്വസ്ഥത അനുഭവപ്പെട്ട 50 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
പട്ന: (www.kvartha.com) ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി. അസ്വസ്ഥത അനുഭവപ്പെട്ട 50 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ ഭഗല്‍പൂരിലെ ജഗദീഷ്പൂര്‍ സൈനോ മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.
പാചകം ചെയ്യുന്നതിനിടെ പച്ചക്കറികളില്‍ പല്ലി വീണുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഇതറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ഭക്ഷണം വിളമ്പി നല്‍കിയെന്നും കുട്ടികള്‍ പരാതിപ്പെടുന്നു.
ഭക്ഷണം കഴിച്ചശേഷം വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. വിവരമറിഞ്ഞ് രക്ഷിതാക്കള്‍ ഉടന്‍ തന്നെ സ്‌കൂളിലെത്തി കുട്ടികളെ ജഗദീഷ്പൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
ഭക്ഷ്യവിഷബാധയേറ്റവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി ജഗദീഷ്പൂര്‍ ബിഡിഒ രഘുനന്ദന്‍ ആനന്ദും പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
'വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും വകുപ്പിന് മുമ്പാകെ റിപോര്‍ട് സമര്‍പ്പിക്കാന്‍ അതോറിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.
Powered by Info News For You

പരിശോധനാ റിപോര്‍ട്, വിദ്യാര്‍ഥികളുടെ മൊഴികള്‍, അന്വേഷണ റിപോര്‍ട് എന്നിവയ്ക്ക് ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കും. സ്‌കൂള്‍ പ്രിന്‍സിപലിനും പാചകക്കാരനും എതിരെ വകുപ്പ് വകുപ്പു നടപടി കൈകൊള്ളും.
Powered by Info News For You

Comments
Post a Comment