Staged protest | കാസര്‍കോടിന്റെ 'ആരോഗ്യത്തിനായ്' എയിംസ് ജനകീയ കൂട്ടായ്മ കറുത്ത ബാനറുമായി മെഡികല്‍ കോളജ് വളഞ്ഞു

ഉക്കിനടുക്ക: (www.kasargodvartha.com) എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉക്കിനടുക്കയിലെ മെഡികല്‍ കോളജ് വളഞ്ഞു.
                     
News, Kerala, Kasaragod, Top-Headlines, Protest, Health, Medical College, Hospital, Treatment, AIIMS, Staged protest in front of Medical College.

41 തദ്ദേശ സ്വയം ഭരണ പ്രദേശത്തെ നിവാസികള്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തിയാണ് മെഡികല്‍ കോളജ് വളഞ്ഞത്. ഒമ്പത് വര്‍ഷമായി പണിതീരാത്ത, പരിമിതമായ ഒപി വിഭാഗം മാത്രമുള്ള മെഡികല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുക, എയിംസ് കാസര്‍കോടിന് ലഭിക്കുന്നതിന് വേണ്ടി കേരള സര്‍കാര്‍ അനുകൂല പ്രപോസല്‍ നല്‍കുക, കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ഏന്മകജെ ഗ്രാമപഞ്ചായത് പ്രസിഡന്റ് ജി എസ് സോമശേഖര ഉദ്ഘാടനം ചെയ്തു. എയിംസ് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹ്മദ്, സാഹിത്യകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍, അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ ചീമേനി, വ്യാപാരി വ്യവസായി ഏകോപന സമിതി പെര്‍ള യൂണിറ്റ് പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍, മുസ്ലിം ലീഗ് നേതാവ് ഏരിയപ്പാടി മുഹമ്മദ് ഹാജി, ഖൈറുന്നീസ കമാല്‍, രതീഷ് കുണ്ടംകുഴി, അഹ്മദ് ശാഫി, കെബി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ബേക്കല്‍, ഗോവിന്ദന്‍ മാസ്റ്റര്‍, കുഞ്ഞികൃഷ്ണന്‍ ജ്യോല്‍സ്യര്‍, അബ്ദുല്ലക്കുഞ്ഞി ബേക്കല്‍, ആഇശ മുഹമ്മദലി, ആഇശ, ടി പ്രസാദ്, സൂര്യ നാരായണ ഭട്ട്, ഹകീം ബേക്കല്‍, ബശീര്‍ കൊല്ലമ്പാടി, ഫൈസല്‍ ചേരക്കാടത്ത്, മുരളീധരന്‍ പടന്നക്കാട്, ഇസ്മാഈല്‍ ഖബര്‍ദാര്‍, ശ്രീനാഥ് ശശി സംസാരിച്ചു.

ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളം സ്വാഗതവും ട്രഷറര്‍ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു. മെഡികല്‍ കോളജ് സൂപ്രണ്ട് ഇന്‍ ചാര്‍ജിന് ഗണേഷ് അരമങ്ങാനത്തിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ നിവേദനം നല്‍കി.

Keywords: News, Kerala, Kasaragod, Top-Headlines, Protest, Health, Medical College, Hospital, Treatment, AIIMS, Staged protest in front of Medical College.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?