SI Injured | ജോലി കഴിഞ്ഞ് മടങ്ങവെ ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐക്ക് പരുക്ക്


കായംകുളം: (www.kvartha.com) ജോലി കഴിഞ്ഞ് മടങ്ങവെ റോഡിലെ കുഴിയില്‍ വീണ് എസ്‌ഐക്ക് പരുക്ക്. കായംകുളം പ്രിന്‍സിപല്‍ എസ്‌ഐ ഉദയകുമാറിനാണ് പരുക്കേറ്റത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈകില്‍ മടങ്ങവെ കായംകുളം ദേശീയപാതയില്‍വച്ചാണ് അപകടം സംഭവിച്ചത്. ബൈകില്‍നിന്ന് നിലത്തുവീണ ഇദ്ദേഹം പരുക്കുകളുമായി കായംകുളം താലൂക് ആശുപത്രിയില്‍ ചികിത്സ തേടി.

News,Kerala,State,Job,Police,Officer,Injured,Road,Travel,Local-News,Alappuzha, SI Falls in pothole and injured In National Highway Near Kayamkulam


ജില്ലയിലെ ദേശീയപാത 66ല്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള പ്രദേശമാണ് ഹരിപ്പാട് മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗം. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുഴികള്‍ രൂപപ്പെട്ട് അപകടം സൃഷ്ടിക്കുന്ന മേഖലയാണ് കായംകുളം - കൃഷ്ണപുരം പാത. ഇവിടെ കെപിഎസിക്ക് മുന്നിലുള്ള റോഡില്‍വച്ചാണ് ജോലി കഴിഞ്ഞ് മടങ്ങിയ എസ്‌ഐ അപകടത്തില്‍പെട്ടത്.

Keywords: News,Kerala,State,Job,Police,Officer,Injured,Road,Travel,Local-News,Alappuzha, SI Falls in pothole and injured In National Highway Near Kayamkulam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?