SC Order | 'ഡോളോ-650 ന്റെ വിൽപന വർധിപ്പിക്കാൻ കംപനി 1000 കോടി രൂപയുടെ സമ്മാനങ്ങൾ ഡോക്ടർമാർക്ക് വിതരണം ചെയ്തു'; സുപ്രീം കോടതി കേന്ദ്രത്തോട് പ്രതികരണം തേടി

ന്യൂഡെൽഹി: (www.kvartha.com) ഡോളോ 650 ഗുളികയുടെ വിൽപന വർധിപിക്കാൻ 1000 കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ കംപനി ഡോക്ടർമാർക്ക് വിതരണം ചെയ്‌തെന്ന് ആരോപിച്ച് സമർപിച്ച പൊതുതാൽപര്യ ഹർജിയിൽ കേന്ദ്ര സർകാരിനോട് സുപ്രീം കോടതി സത്യവാങ്മൂലം തേടി. ഫെഡറേഷൻ ഓഫ് മെഡികൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ് അസോസിയേഷന് വേണ്ടി അഭിഭാഷകനായ സഞ്ജയ് പരീഖാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.               
                   
Dolo-650 makers 'bribed' doctors, gave Rs 1,000-cr freebies, National, News, Top-Headlines, Latest-News, Supreme Court of India , Court Order, Doctor, Tablet, Central Government, Health

പനി ബാധിതരായ രോഗികൾക്ക് ഡോളോ-650 നൽകിയതിന് ഡോക്ടർമാർക്ക് ആയിരം കോടിയിലധികം വിലമതിക്കുന്ന സമ്മാനങ്ങൾ നൽകിയതായി പരീഖ് പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർകാർ 10 ദിവസത്തിനകം മറുപടി നൽകണമെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എ എസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ച് അറിയിച്ചു. കോവിഡ് സമയത്ത് ഇതേ മരുന്ന് കഴിക്കാൻ തന്നോടും ഉപദേശിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.

ഫാർമസ്യൂടികൽ മേഖലയിലെ വ്യാപകമായ അഴിമതി രോഗികളുടെ ആരോഗ്യത്തെ എങ്ങനെ അപകടപ്പെടുത്തുന്നുവെന്ന് കാണിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ടെന്ന് സുപ്രീം കോടതിയിൽ സമർപിച്ച പൊതുതാൽപ്പര്യ ഹർജിയിൽ പറയുന്നു. ഇത്തരം കേസുകൾ തുടർചയായി വർധിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർകാരിന് വേണ്ടി എഎസ്ജി എം നടരാജ് ഹാജരായി.

Keywords: Dolo-650 makers 'bribed' doctors, gave Rs 1,000-cr freebies, National, News, Top-Headlines, Latest-News, Supreme Court of India , Court Order, Doctor, Tablet, Central Government, Health.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?