Relief | മഴക്കെടുതി നേരിട്ടവര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ശാര്‍ജ ഭരണാധികാരി; അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കായി 50,000 ദിര്‍ഹത്തിന്റെ സഹായധനം



-ഖാസിം ഉടുമ്പുന്തല


ശാര്‍ജ: (www.kvartha.com) മഴക്കെടുതി നേരിട്ട കിഴക്കന്‍മേഖലയിലെ താമസക്കാര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ശാര്‍ജ ഭരണകൂടം. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് താത്കാലിക അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കായി 50,000 ദിര്‍ഹത്തിന്റെ സഹായധനം ശാര്‍ജ ഭരണാധികാരിയും സുപ്രീം കൗന്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഖ്യാപിച്ചു.

Reported by: Qasim Udumbuntala, News,World,international,Sharjah,Gulf,Rain, Top-Headlines,Compensation, Sheikh Sultan allocates Dhs50,000 to each family whose homes were damaged by rain


65 കുടുംബങ്ങള്‍ക്ക് പുതിയ പ്രഖ്യാപനം ഏറെ പ്രയോജനപ്പെടും. വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് എമിറേറ്റിലെ ഹോടെലുകളിലും മറ്റും കഴിയുന്ന
കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറാന്‍ ശാര്‍ജ ഭരണാധികാരി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ദുരന്തം നേരിട്ട കുടുംബങ്ങളെ സുരക്ഷിതമായി അതിവേഗം വീടുകളിലേക്ക് മടങ്ങാന്‍ സഹായിക്കുകയെന്നതാണ് ധനസഹായത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് സാമൂഹികസേവന വകുപ്പ് മേധാവി അഫാഫ് ഇബ്രാഹിം സാലിം അല്‍ മുര്‍റി അറിയിച്ചു. പ്രാദേശിക റേഡിയോയിലൂടെയാണ്
അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Reported by: Qasim Udumbuntala, News,World,international,Sharjah,Gulf,Rain, Top-Headlines,Compensation, Sheikh Sultan allocates Dhs50,000 to each family whose homes were damaged by rain


ശാര്‍ജയുടെ കിഴക്കന്‍മേഖലയിലുണ്ടായ അതി ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണഗതിയിലേക്ക് നീങ്ങുകയാണ്. മഴക്കെടുതിമൂലം തകര്‍ന്ന റോഡുകള്‍ 98 ശതമാനവും ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഏഴുപേരുടെ മരണത്തിനിടയാക്കിയ മഴക്കെടുതിയില്‍ അനേകം വീടുകള്‍ക്കും വ്യാപാരസ്ഥാപങ്ങള്‍ക്കും റോഡുകള്‍ക്കും നാശനഷ്ഠങ്ങള്‍ സംഭവിക്കുകയും വാഹനങ്ങള്‍ ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ടായിരുന്നു.

Keywords: Reported by: Qasim Udumbuntala, News,World,international,Sharjah,Gulf,Rain, Top-Headlines,Compensation, Sheikh Sultan allocates Dhs50,000 to each family whose homes were damaged by rain

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?