Protest march | 'കാസർകോട് ജെനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ് മോർടം പുനരാരംഭിക്കണം': മുസ്ലിം യൂത് ലീഗ് പ്രതിഷേധ സമരം നടത്തി
കാസർകോട്: (www.kasargodvartha.com) ജെനറൽ ആശുപത്രിയിൽ നിർത്തിവെച്ച പോസ്റ്റുമോർടം ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത് ലീഗ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച് നടത്തി. രാത്രികാല പോസ്റ്റുമോർടം നടത്താൻ ആവശ്യമായ സംവിധാനവും ജീവനക്കാരെയും ഒരുക്കാൻ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറാകാത്തതിനാൽ ഓഗസ്റ്റ് പതിനാറാം തീയതി മുതൽ ഡോക്ടർമാർ രാത്രികാല പോസ്റ്റുമോർടം ബഹിഷ്കരിച്ചിരിക്കുകയാണ്. ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും ആരോഗ്യവകുപ്പ് ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ല. ഡോക്ടർമാർ ബഹിഷ്കരണ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
പ്രധാന കവാടത്തിൽ മാർച് തടഞ്ഞതിനെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് നടന്ന പ്രതിഷേധ യോഗം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു.
യൂസുഫ് ഉളുവാർ, എംബി ശാനവാസ്, കെഎം ബശീർ തൊട്ടാൻ, ഹമീദ് ബെദിര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എംഎ നജീബ്, നൂറുദ്ദീൻ ബെളിഞ്ചം, ബാത്വിശ പൊവ്വൽ, ശംസുദ്ദീൻ ആവിയിൽ, ഹാരിസ് ബെദിര, ബിഎം മുസ്ത്വഫ, ഖാദർ ആലൂർ, പിബി ശഫീഖ്, മുജീബ് കമ്പാർ, അജ്മൽ തളങ്കര, ശംസുദ്ദീൻ കിന്നിംങ്കാർ, ഇർശാദ് മൊഗ്രാൽ, യൂനുസ് വടകര മുക്ക്, അബൂബകർ കടാങ്കോട്, നശാത് പരവനടുക്കം, ശാഹുൽ ഹമീദ് നിസാർ, ശരീഫ് മല്ലത്ത്, സിദ്ദീഖ് ദണ്ഡഗോളി, മുത്വലിബ് ബേർക്ക, ജലീൽ തുരുത്തി, എംഎ ഖലീൽ, ഹബീബ് ചെട്ടുംകുഴി, മുഹമ്മദ് സുൽവാൻ, ഹസീബ് ചെമ്മനാട്, ശിഹാബ് പാറക്കെട്ട്, കലന്തർ ചെട്ടുംകുഴി നേതൃത്വം നൽകി.
Keywords: Night post-mortem should be resumed at Kasaragod General Hospital: Muslim Youth League held protest march , Kerala, Kasaragod, news, Top-Headlines,General-hospital, Postmortem, High-Court, Doctors, Police.
Powered by Info News For You
.jpg)
.jpg)
.jpg)
Comments
Post a Comment