Police Booked | റെയിൽവെ പാളത്തിൽ ഇരുമ്പ് കമ്പി കയറ്റി വെച്ച നിലയിൽ കണ്ടെത്തി; ട്രെയിൻ അട്ടിമറിക്ക് ശ്രമമെന്ന് സംശയം; പൊലീസ് കേസെടുത്തു; ഗ്യാംഗ് മാൻ കണ്ടതിനാൽ വൻ അപകട സാധ്യത ഒഴിവായി
ബേക്കൽ: (www.kasargodvartha.com) റെയിൽവെ പാളത്തിൽ ഇരുമ്പ് കമ്പി കയറ്റി വെച്ച നിലയിൽ കണ്ടെത്തി. ട്രെയിൻ അട്ടിമറിക്കാനാണോ ശ്രമം നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്യാംഗ് മാൻ സംഭവം കണ്ടതിനാൽ വൻ അപകട സാധ്യതയാണ് ഒഴിവായത്.
ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടിക്കുളത്ത് ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഗ്യാംഗ് മാൻ ട്രാക് പരിശോധന നടത്തുമ്പോഴാണ് ട്രാകിൽ ഇരുമ്പ് കഷ്ണം വെച്ചതായി കണ്ടത്. ഉടൻ റെയിൽവേ അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽ കുമാർ, ഇൻസ്പെക്ടർ യുപി വിപിൻ, റെയിൽവെ പൊലീസ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
ചെന്നൈ സൂപർഫാസ്റ്റ് അടക്കമുള്ള ട്രെയിനുകൾ കടന്നു പോകാനിരിക്കെയാണ് ഇരുമ്പ് കഷ്ണം കണ്ടെത്തിയത്. നേരത്തെ ഈ ഭാഗങ്ങളിൽ കരിങ്കല്ലുകൾ നിരത്തിവെച്ചതായും കണ്ടെത്തിയിരുന്നു. കുട്ടികളാണ് ഇത് വെച്ചതെന്ന് കണ്ടെത്തിയതിനാൽ പിടികൂടി താക്കീത് ചെയ്തു വിടുകയായിരുന്നു. ട്രെയിനിന് നേരെ കല്ലെറിയുന്നതും പതിവാണ്. സമീപത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ബേക്കൽ പൊലീസ് ഇൻസ്പെക്ടർ വിപിൻ കാസർകോട് വാർത്തയോട് പറഞ്ഞു.
< !- START disable copy paste -->
Powered by Info News For You

Keywords: Iron rod found on the railway track; police booked, Kerala, Kasaragod, Bekal, Police, News, Top-Headlines, Police Station, Railway-track, Train.
Powered by Info News For You

Comments
Post a Comment